കൊച്ചി: കൊച്ചി മെട്രോ റെയിൽ കോർപറേഷെൻറയും കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിെൻറയും സഹകരണത്തോടെ നടപ്പാക്കുന്ന 'സൈക്കിൾ ഷെയറിങ്' പദ്ധതിക്ക് ശനിയാഴ്ച തുടക്കം. അഹ്മദാബാദ് ആസ്ഥാനമായ സൈക്കൾ ഷെയറിങ് ഓപറേറ്റർ മൈ ബൈക്ക് കമ്പനിയാണ് പദ്ധതി കൊച്ചിയിൽ എത്തിക്കുന്നത്.
രാവിലെ 6.30ന് ജവഹർലാൽ നെഹ്റു മെട്രോ സ്റ്റേഷൻ പാർക്കിങ്ങിൽനിന്ന് ആദ്യ സൈക്കിൾ സവാരി ആരംഭിച്ച് പദ്ധതിക്ക് തുടക്കംകുറിക്കും. 35 മൈ ബൈക്ക് ഹബുകളിലൂടെ 300 സൈക്കളാണ് എത്തിച്ചിരിക്കുന്നത്. അടുത്ത രണ്ടുമാസത്തിനുള്ളിൽ 65 ഹബുകളിലൂടെ 700 സൈക്കിളുമായി പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആലുവ മുതൽ പേട്ട വരെയുള്ള 21 മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പെടെ 35 ഹബാണ് നിലവിലുള്ളത്.
പനമ്പിള്ളി നഗർ, അവന്യൂ സെൻറർ ഹോട്ടൽ, കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് തുടങ്ങിയ മറ്റ് പ്രധാന കേന്ദ്രങ്ങളിലും സൈക്കിൾ ലഭ്യമാണ്.
മൂന്നുതരത്തിെല പ്ലാനുകളാണ് സവാരിക്കാർക്ക് ഒരുക്കിയിരിക്കുന്നത്. മിനിമം റൈഡ് ചാർജ് 15 രൂപയാണ്. മണിക്കൂറിന് രണ്ട് രൂപ വീതം തുടർന്ന് ഈടാക്കുന്നതാണ് ഒന്നാമത്തെ പ്ലാൻ. 199 രൂപയുടെ വീക്കിലി പ്ലാനാണ് രണ്ടാമത്തേത്. ഇതുപ്രകാരം ഒരാഴ്ച ഇഷ്ടാനുസരണം യാത്ര ചെയ്യുകയും വീട്ടിലോ ഓഫിസിലോ സൈക്കിൾ സൂക്ഷിക്കുകയും െചയ്യാം. സമാനമായ 499 രൂപയുടെ ഒരുമാസ പ്ലാനാണ് മൂന്നാമത്തേത്. കൂടുതൽ വിവരങ്ങൾക്ക് https://www.mybyk.in/
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.