ലൈന്‍മാന്‍മാരെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍ പനങ്ങാട് നടത്തിയ  പ്രകടനം

കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റതായി പരാതി

നെട്ടൂര്‍: വൈദ്യുതി ബില്ല് കുടിശ്ശികയുള്ള ഉപഭോക്താക്കളെ നേരില്‍ കണ്ട് പണമടക്കണമെന്ന് പറയാന്‍ ചെന്ന കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റതായി പരാതി. കെ.എസ്.ഇ.ബി പനങ്ങാട് സെക്ഷനിലെ ലൈന്‍മാന്‍മാരായ ഗോപന്‍, ശ്രീജു എന്നിവരെ തടഞ്ഞുവെക്കുകയും കൈയേറ്റം ചെയ്തെന്നുമാണ് പരാതി.

പനങ്ങാട് വ്യാസപുരത്തിന് കിഴക്കുഭാഗത്തുള്ള വാടക വീട്ടില്‍ എത്തിയപ്പോഴായിരുന്നു മര്‍ദനം. വാടക വീട്ടിലെ താമസക്കാരോട് സംസാരിച്ചു കൊണ്ടിരിക്കെ സമീപത്തെ റോഡിലൂടെ പോയ ആളാണ് വാടക വീട്ടിലേക്ക് കയറി ചെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയും കൈയേറ്റം ചെയ്തതും.  സംഭവത്തിൽ ജീവനക്കാര്‍ പനങ്ങാട് സ്വദേശി സി.കെ. സാജന്‍ എന്നയാള്‍ക്കെതിരെ പനങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍  പ്രകടനവും യോഗവും നടത്തി. മാടവന കെ.എസ്.ഇ.ബി ഓഫിസില്‍ നിന്നു ആരംഭിച്ച പ്രകടനം പനങ്ങാട് വെട്ടിക്കാപ്പള്ളി ജങ്ഷനില്‍ സമാപിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) തൃപ്പൂണിത്തുറ ഡിവിഷന്‍ സെക്രട്ടറി ബിജു പി.എസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി അംഗം സുനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 

Tags:    
News Summary - Complaint that KSEB employees were harassed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.