പൂച്ചയെ കാണാനില്ലെന്ന് പരാതി

കാക്കനാട്: പൂച്ചക്ക്​ വല വിരിച്ച് തൃക്കാക്കര പൊലീസ്. പേർഷ്യൻ ഇനത്തിൽപെട്ട പഞ്ച് ഫേസ് പൂച്ചയെ കാണാനില്ലെന്ന പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പടമുകൾ സ്വദേശിയായ മാളിയേക്കൽ ഇ.കെ. സിയാദാണ് പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ബ്രൗൺ നിറത്തി​െല പൂച്ചയെ കാണാതായത്. തുടർന്ന് തൃക്കാക്കര സി.ഐക്ക് പരാതി നൽകുകയായിരുന്നു.

ഒന്നര വയസ്സുള്ള പൂച്ചക്ക് 40,000 രൂപ വിലയുണ്ട്​. കഴിഞ്ഞ ദിവസം പൂച്ചയുടെ കൂടി​െൻറ വാതിൽ അടക്കാൻ മറന്നു. രാവിലെയാണ് നഷ്​ടപ്പെട്ട വിവരം അറിഞ്ഞത്​. മു​മ്പ്​ ഒരിക്കൽ കാണാതായെങ്കിലും പൂച്ച തിരിച്ചെത്തിയിരുന്നു.

Tags:    
News Summary - Complaint that the cat is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.