വിദേശ വനിത ഫലസ്തീൻ ഐകൃദാർഢ്യ ബോർഡ് നശിപ്പിച്ച കേസിന് ഹൈകോടതി സ്റ്റേ

കൊച്ചി: ഫോർട്ട്​കൊച്ചിയിൽ ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച കേസിൽ ആസ്ട്രേലിയയിൽ നിന്നുള്ള ജൂത വനിതക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. മട്ടാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് പ്രതിയായ സാറ ഷെലൻസ്കി മിഷേലിൽ നൽകിയ ഹരജിയിലാണ് തുടർ നടപടി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.

കഴിഞ്ഞ ഏപ്രിലിൽ ഫോർട്ട്​കൊച്ചി സന്ദർശിക്കാനെത്തിയ യുവതി ഫലസ്തീൻ അനുകൂല ബോർഡുകൾ കീറി നശിപ്പിക്കുകയായിരുന്നു. എസ്.ഐ.ഒ പ്രവർത്തകർ നൽകിയ പരാതിയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

അറസ്റ്റിലായെങ്കിലും ഡൽഹി ഹൈകോടതിയുടെ അനുമതിയോടെ നാട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് കേസ് റദ്ദാക്കാൻ ഹരജി നൽകിയത്.

Tags:    
News Summary - The High Court stayed the case of foreign women destroying the Palestine Solidarity Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.