അയ്യമ്പുഴ: മലയാറ്റൂർ, കണ്ണിമംഗലം പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായി. പകലും കാട്ടാനകൾ പ്രദേശവാസികൾക്ക് ഭീഷണിയായിരിക്കുകയാണ്. വാഹനങ്ങളും ആളുകളും സ്ഥിരം സഞ്ചരിക്കുന്ന റോഡിലൂടെയാണ് ആനകൾ കടന്നുപോകുന്നത്. നിരവധി തവണ ഇവിടെ കാട്ടാനകളെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥർ രണ്ടുതവണ പുലിയെ പിടികൂടിയതും ഈ പ്രദേശത്തുനിന്നാണ്. കാട്ടാനകളുടെ ശല്യം മൂലം പ്രദേശവാസികൾ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. പ്രദേശത്തെ കൃഷികളും കാട്ടാനകൾ നശിപ്പിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇവയുടെ ശല്യം മൂലം ഉണ്ടാകുന്നത്. അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.