പകലും കാട്ടാന ശല്യം രൂക്ഷം
text_fieldsകണ്ണിമംഗലം പ്രദേശത്ത് റോഡിലൂടെ നടക്കുന്ന കാട്ടാനകൾ
അയ്യമ്പുഴ: മലയാറ്റൂർ, കണ്ണിമംഗലം പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായി. പകലും കാട്ടാനകൾ പ്രദേശവാസികൾക്ക് ഭീഷണിയായിരിക്കുകയാണ്. വാഹനങ്ങളും ആളുകളും സ്ഥിരം സഞ്ചരിക്കുന്ന റോഡിലൂടെയാണ് ആനകൾ കടന്നുപോകുന്നത്. നിരവധി തവണ ഇവിടെ കാട്ടാനകളെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥർ രണ്ടുതവണ പുലിയെ പിടികൂടിയതും ഈ പ്രദേശത്തുനിന്നാണ്. കാട്ടാനകളുടെ ശല്യം മൂലം പ്രദേശവാസികൾ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. പ്രദേശത്തെ കൃഷികളും കാട്ടാനകൾ നശിപ്പിക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇവയുടെ ശല്യം മൂലം ഉണ്ടാകുന്നത്. അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.