കൊച്ചി: അടച്ചുപൂട്ടിയ ഫാക്ട് ആർ.സി.എഫ് ബിൽഡിങ് പ്രോഡക്ട്സ് ലിമിറ്റഡ് (എഫ്.ആർ.ബി.എൽ) ഉൽപാദനം തുടരണമെന്ന് ജി.എഫ്.ആർ.ജി പാനൽ ഉപയോഗിച്ച് നിർമാണം നടത്തിയിരുന്ന ബിൽഡർമാരുടെ സംഘടനയായ ജി.എഫ്.ആർ.ജി ബി ആൻഡ് പി അസോസിയേഷൻ. ഫാക്ടും മുംബൈ ആസ്ഥാനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സും (ആർ.സി.എഫ്) സംയുക്തമായി 2008ൽ തുടങ്ങിയ കമ്പനിയാണ് എഫ്.ആർ.ബി.എൽ. ഫാക്ടിലെ ഉപോൽപന്നമായ ജിപ്സം ഉപയോഗിച്ച് ജി.എഫ്.ആർ.ജി പാനലാണ് ഇവിടെ നിർമിക്കുന്നത്.
2000 ടൺ ജിപ്സമാണ് ഒരുദിവസം ഫാക്ടിൽ ഉപോൽപന്നമായി കുന്നുകൂടുന്നത്. ഇതുപയോഗിച്ച് ഏകദേശം 1000 പാനൽ നിർമിക്കാൻ കഴിയും. ഇന്ന് ഫാക്ടിൽ 240 ഏക്കറോളം 70 ലക്ഷം മെട്രിക് ടൺ ജിപ്സം കുന്നുപോലെ കിടക്കുന്നു. ഇതുപയോഗിച്ച് നിർമിക്കുന്ന പാനലുകൾ ഏറ്റവും ചെലവ് കുറഞ്ഞതും റിക്ടർ സ്കെയിലിൽ 7.5 വരെയുള്ള ഭൂചലനം അതിജീവിക്കാൻ കഴിവുള്ളതുമാണെന്ന് പഠനങ്ങൾ ഉണ്ട്.
2019 ഡിസംബർ 24ന് കമ്പനിയുടെ ഉൽപാദനം നിലക്കുേമ്പാൾ ഒരോ വർഷവും 400 ശതമാനം വീതം അധികവാർഷിക വിറ്റുവരവ് നേടിയ നിലയിലായിരുന്നു കമ്പനി. മാനദണ്ഡങ്ങൾ പാലിക്കാതെ മൂന്ന് ബാങ്കുകളിൽനിന്നായി എടുത്ത 62 കോടി രൂപ ലോണിൽ 22 കോടി കുടിശ്ശികയായിരുന്നു. തുടർന്ന് കോടതി ഉത്തരവിനെത്തുടർന്നാണ് പ്രവർത്തനം നിലച്ചത്. പ്രതിസന്ധിയിൽനിന്ന് കരകയറാൻ മാതൃകമ്പനികളായ ഫാക്ടും ആർ.സി.എഫും ഇടപെടുന്നില്ല.
ഉൽപാദനം നിലച്ചതോടെ പാനൽ ഉപയോഗിച്ച് നിർമാണം നടത്തുന്ന നൂറോളം ബിൽഡർമാരും തൊഴിലാളികളും എട്ടുമാസമായി ജോലിയില്ലാതെ അനിശ്ചിതത്വത്തിലായി. പ്രകൃതിക്ഷോഭത്തിൽ വീടുകൾ തകർന്നവരുേടത് അടക്കം ആയിരക്കണക്കിന് പ്രോജക്ടുകൾ അനിശ്ചിതത്വത്തിലായെന്നും അസോസിയേഷൻ പറഞ്ഞു.
മാതൃകമ്പനി മാനേജ്മെൻറും കേന്ദ്ര, സംസ്ഥാന സർക്കാറുകളും ഇടപെട്ട് കമ്പനി പ്രവർത്തിപ്പിക്കമെന്ന് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.