ചെറായി: ചെറായി ബീച്ചില്‍ ഉത്തരേന്ത്യന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി 55,000 രൂപ കവര്‍ന്ന മൂന്നംഗ തമിഴ് സംഘത്തില്‍ ഒളിവിലായ രണ്ട് പ്രതികളെ മുനമ്പം സി.ഐ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കാരൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. കാരൂര്‍ സ്വദേശികളായ ബാലമുരുകന്‍ (19), രാമസ്വാമി (23) എന്നിവരാണ് അറസ്റ്റിലായത്. ബീച്ച് സന്ദര്‍ശിക്കാനെത്തിയ മൂന്നംഗസംഘത്തിനു അനാശാസ്യം നടത്താനും മദ്യപാനത്തിനും വേണ്ടി പണമില്ലാതെ വന്നപ്പോഴാണ് മോഷണത്തിനു തുനിഞ്ഞത്.
ഒന്നാം പ്രതിയായ കാരൂര്‍ സ്വദേശി വിഘ്‌നേഷിനെ (26) സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച കോടതിയിലാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വിഘ്‌നേഷ് പിടിയിലായതോടെ സംഘത്തിലെ മറ്റ് രണ്ടുപേരും ഉടന്‍ നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. പിന്നീട് വിഘ്‌നേഷിനെ ചോദ്യം ചെയ്യുകയും കൂട്ടുപ്രതികളുടെ സ്ഥലവും മറ്റും മനസ്സിലാക്കി അന്വേഷണ സംഘം വ്യാഴാഴ്ച രാത്രി തന്നെ തമിഴ്നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത് മുനമ്പം സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി. വ്യാഴാഴ്ച ഉച്ചയോടെ ഹോം സ്റ്റേയിലെത്തിയ ബിഹാര്‍ സ്വദേശിയായ ആഷിക് കുമാര്‍ ചൗധരിയും കുടുംബവും മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് മൂന്നംഗസംഘമെത്തി ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ വഴി പണം മാറ്റം ചെയ്യാന്‍ ആവശ്യപ്പെട്ട് 55,000 രൂപ തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.