കളമശ്ശേരി: കുസാറ്റ് ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ അക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ കെ.എസ്.യു പ്രതിഷേധ മാർച്ച് നടത്തി.
രാവിലെ പഠിപ്പ് മുടക്കിയ വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് മാർച്ച് നടത്തുകയായിരുന്നു. തുടർന്ന് ഗേറ്റിന് മുന്നിൽ കൃത്തിയിരുന്ന് പ്രതിഷേധിച്ചു.
പിന്നാലെ വിദ്യാർഥി പ്രതിനിധികളെ സർവകലാശാല ചർച്ചക്ക് വിളിച്ചു. തുടർച്ചയായി അക്രമം അഴിച്ചുവിടുന്ന എസ്.എഫ്.ഐ പ്രവർത്തകരെ യൂനിവേഴ്സിറ്റിയിൽനിന്ന് പുറത്താക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ചർച്ചയുടെ ഭാഗമായി സംഭവത്തിൽ എൻക്വയറി കമ്മിറ്റി രൂപീകരിക്കാമെന്നും പത്ത് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുമെന്നുമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.