കളമശ്ശേരി: കിൻഫ്രയിലെത്തുന്ന കൂറ്റൻ ടാങ്കർ ലോറികൾ റോഡിന് ഇരുവശത്തും അനധികൃതമായി പാർക്ക് ചെയ്യുന്നത് അപകടഭീഷണി ഉയർത്തുന്നു. മെഡിക്കൽ കോളജ്-മണലിമുക്ക് വൈറ്റ് ടോപ് റോഡിൽ പാർക്ക് ചെയ്യുന്ന ടാങ്കറുകളാണ് ഭീഷണി ഉയർത്തുന്നത്. കോവിഡ് ചികിത്സകേന്ദ്രംകൂടിയായ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസ് അടക്കം കിഴക്കൻ മേഖലയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡിലാണ് ടാങ്കർ ലോറികളുടെ പാർക്കിങ്. വീതി കുറഞ്ഞ റോഡിെൻറ ഇരുവശത്തും ടാങ്കർ ലോറികൾ പാർക്ക് ചെയ്യുന്നതിനാൽ മറ്റ് വാഹനങ്ങൾ കടന്ന് പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്.
കിൻഫ്ര പദ്ധതി പ്രദേശത്ത് പ്രവർത്തിക്കുന്ന ടാങ്കർ ലോറി പാർക്കിങ് കേന്ദ്രത്തിൽ വാഹനങ്ങൾ നിറയുന്നതോടെ റോഡിൽ പാർക്ക് ചെയ്യുകയാണ്. കൂടാതെ, പാർക്കിങ് ഏരിയയിൽ കയറിയിറങ്ങുന്ന ലോറികളുടെ ടയറുകളിൽ പറ്റിപ്പിടിക്കുന്ന ചളി റോഡിൽ വീണും അപകടം ഉണ്ടാക്കുന്നു.
മഴയിൽ ചളി റോഡിൽ കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. പലവട്ടം പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിെല്ലന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.