പ​ത്തു​വ​ർ​ഷം മു​മ്പ് ദേ​ശീ​യ​പാ​ത​ക്ക​ടി​യി​ൽ ന​ട​പ്പാ​ക്കാ​ൻ

ഉ​ദ്ദേ​ശി​ച്ച പു​ഷ് ത്രൂ ​ക​ൾ​വെ​ർ​ട്ടി​നാ​യി ഇ​റ​ക്കി​യി​ട്ട പൈ​പ്പു​ക​ൾ

മൂലേപ്പാടം വെള്ളക്കെട്ട്: കലുങ്കിന്​ ടെൻഡർ നടപടി പൂർത്തിയായി

ക​ള​മ​ശ്ശേ​രി: മൂ​ലേ​പ്പാ​ടം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ക​ൾ​വെ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്​ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ കാ​രാ​ർ ന​ൽ​കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. പു​ഷ് ത്രൂ ​ക​ൾ​വെ​ർ​ട്ടാ​ണ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി നി​ർ​മി​ക്കു​ക. ഇ​തി​നാ​യി 3.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി, റെ​യി​ൽ​വേ, കൊ​ച്ചി മെ​ട്രോ, ജ​ല​വി​ഭ​വ വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.

മൂ​ലേ​പ്പാ​ടം വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​നാ​യി ജി​ല്ല ഭ​ര​ണ കേ​ന്ദ്രം, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി, റെ​യി​ൽ​വേ, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ വ​കു​പ്പു​ക​ൾ, ന​ഗ​ര​സ​ഭ എ​ന്നി​വ​യെ കോ​ർ​ത്തി​ണ​ക്കി​യാ​ണ് സ​മ​ഗ്ര പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. മൂ​ലേ​പ്പാ​ടം ന​ഗ​റി​ലെ ന​വീ​ക​രി​ച്ച ബൈ​ലൈ​ൻ റോ​ഡി​ന്‍റെ​യും പു​തു​ക്കി​പ്പ​ണി​ത ക​ലു​ങ്കി​ന്‍റെ​യും നി​ർ​മാ​ണ​മാ​ണ് പി.​ഡ​ബ്യു.​ഡി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ലീ​സ് തോ​ട്ടി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. റ​വ​ന്യൂ വ​കു​പ്പ് ക​ല്ലി​ട​ൽ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ് എം.​എ​ൽ.​എ​യും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യി​രി​ക്കെ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച പ​ദ്ധ​തി​യാ​യി​രു​ന്നു പു​ഷ് ത്രൂ ​ക​ൾ​വെ​ർ​ട്ട്. പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

Tags:    
News Summary - Moolepadam waterlogging, The tender process for the culvert has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.