കളമശ്ശേരി: പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴ മാലിന്യംനിറഞ്ഞ് മത്സ്യ സമ്പത്തിന് ഭീഷണി സൃഷ്ടിക്കുന്നു. ഏലൂർ ഇടമുള പാലം മുതൽ മഞ്ഞുമ്മൽ പാലത്തിന് സമീപം വരെയാണ് വെളുത്ത പാടയോടെ ചുവന്ന കടുംനിറത്തിൽ പുഴ കലങ്ങി ഒഴുകുന്നത്. ഒഴുക്ക് നിലച്ച നിലയിലുള്ള പുഴയിൽ മത്സ്യസമ്പത്തിന് ഭീഷണി ഉയർത്തിയിരിക്കുകയാണ്. രാവിലെ മുതലാണ് പുഴയിൽ നിറവിത്യാസം തുടങ്ങിയത്.
ഉച്ചയോടെ കടുത്ത നിറത്തിൽ വെള്ള പാടയോടെ കാണാനായി. അതോടെ അങ്ങിങ്ങായി മീനുകൾ ശ്വാസം ലഭിക്കാത്തതിനാൽ ഉപരിതലത്തിലേക്ക് ഉയർന്നു വരുന്നതും കാണാവുന്നതാണ്. ഫാക്ട് അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളും സിറ്റിയിലെ പ്രമുഖ ആശുപത്രിയിലും ശുദ്ധ ജലത്തിനായി വെള്ളം എടുക്കുന്നത് ഈ പുഴയിൽ നിന്നാണ്. മുട്ടാർ പുഴ അവസാനിക്കുന്നിടത്തെ മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടർ അടച്ചിട്ടതാണ് പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്നതെന്നാണ് പ്രദേശത്തെ നഗരസഭ കൗൺസിലർ കെ.എം. ഇസ്മയിൽ പറഞ്ഞത്. സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുഴയിൽ നിന്ന്ജല സാമ്പിൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.