ക​ള​മ​ശ്ശേ​രി ടി.​വി.​എ​സ് ജ​ങ്ഷ​ന് സ​മീ​പം റോ​ഡ​രി​കി​ൽ നി​ന്ന മ​രം റോ​ഡി​ന് കു​റു​കെ വീ​ണ​ത്

അ​ഗ്നി ര​ക്ഷാ സേ​ന മു​റി​ച്ചു​മാ​റ്റു​ന്നു

മഴയിൽ തണൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

ക​ള​മ​ശ്ശേ​രി: ക​ന​ത്ത മ​ഴ​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് നി​ന്ന ത​ണ​ൽ മ​രം റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത ടി.​വി.​എ​സ് ജ​ങ്​​ഷ​ന് സ​മീ​പം റോ​ഡ​രി​കി​ൽ നി​ന്ന മ​ര​മാ​ണ് റോ​ഡി​ന് കു​റു​കെ വീ​ണ് ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ട​ത്. രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് മ​രം വീ​ണ​ത്. അ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്നും എ​ച്ച്.​എം.​ടി ജ​ങ്​​ഷ​നി​ലേ​ക്കും തി​രി​ച്ചും വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​ന ക​ന​ത്ത മ​ഴ​ക്കി​ടെ ഒ​രു മ​ണി​ക്കൂ​റി​ന​കം മു​റി​ച്ചു മാ​റ്റി​യ​തോ​ടെ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി. ഏ​റെ തി​ര​ക്കേ​റി​യ റോ​ഡി​ൽ ര​ണ്ട്ദി​വ​സ​മാ​യി മ​രം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​ത്. രാ​വി​ലെ തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്ന​തി​നാ​ൽ മ​റ്റ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. 

Tags:    
News Summary - shade tree fell on the road during the rain and disrupted traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.