കളമശ്ശേരി: കായിക പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകി മൂന്ന് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത നഗരസഭ വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം ഇനിയും തുറന്ന് നൽകാതെ അധികൃതർ. കളമശ്ശേരി നഗരസഭ അഞ്ചാം വാർഡിൽ 2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട ഇൻഡോർ സ്റ്റേഡിയമാണ് കായിക പ്രേമികൾക്ക് ഉപകാരപ്പെടാത്ത നിലയിലുള്ളത്.
നാലരക്കോടി എസ്റ്റിമേറ്റിൽ തുടങ്ങിയ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും കാർ പാർക്കിങ് സൗകര്യമടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കിയിട്ടില്ല. വോളിബാൾ, ബാഡ്മിന്റൺ കോർട്ട്, ഗാലറി, ഇന്നർ ഡൈനിങ് ഹാൾ കാരംസ്, ചെസ് തുടങ്ങിയവ ലക്ഷ്യംവെച്ചാണ് സ്റ്റേഡിയം നിർമിച്ചത്. എന്നാൽ, ജനങ്ങൾക്ക് ഉപകാരപ്രദമായി തുറന്ന് നൽകാൻ നഗരസഭ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്ന ഘട്ടത്തിലാണ് പൂർണമാകാത്ത സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങ് നടത്തിയത്. പിന്നീട് പൂർത്തിയാക്കാനുള്ള പ്രവൃത്തികൾക്ക് വേഗം കുറവാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.