കളമശ്ശേരി: കമ്പനിയിൽ ജോലിക്ക് കയറുന്നതിനിടെ പുറത്ത് പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയി. ദേശീയപാതയോരത്ത് കളമശ്ശേരി അപ്പോളോ കമ്പനിക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കാണ് മോഷണം പോയത്. ഞായറാഴ്ച പുലർച്ച രണ്ടിനാണ് മോഷണം.
കെ.എൽ 39 എം 7953 എന്ന നമ്പറിലുള്ള ഡ്യൂക്ക് ബൈക്കാണ് കാണാതായത്. അപ്പോളോയിൽ ട്രെയിനിയായി ജോലി ചെയ്യുന്ന കാലടി നടുവട്ടം സ്വദേശി മാലേക്കുടി വീട്ടിൽ ജോൺ എം. സാജുവിേൻറതാണ് വാഹനം. കമ്പനി മതിലിനോട് ചേർത്ത് മറ്റു വാഹനങ്ങൾക്കൊപ്പം പാർക്ക് ചെയ്താണ് ജോലിക്ക് കയറിയത്. രാവിലെ ജോലി കഴിഞ്ഞിറങ്ങുമ്പോഴാണ് വാഹനം നഷ്ടപ്പെട്ടത് അറിയുന്നത്.
പാർക്കിങ് ഏരിയയിൽനിന്ന് വാഹനം ഹെൽമറ്റ് ധരിച്ച മോഷ്ടാവ് തള്ളിക്കൊണ്ട് പോകുന്നത് കമ്പനിയുടെ സി.സി ടി.വിയിൽ വ്യക്തമാണ്. ദൃശ്യം സഹിതം കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.