കളമശ്ശേരി: സംശയാസ്പദമായ നിലയിൽ കണ്ട അന്തർ സംസ്ഥാന യുവാവിനെ അരഗ്രാം ബ്രൗൺഷുഗറുമായി പിടികൂടി. കളമശ്ശേരി പള്ളിലാങ്കര പൈപ്പ് ലൈൻ റോഡിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് നാഗരപ്പാറ റിപൻ ഷേകിനെയാണ് (25) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് പുറമെ നിന്നുള്ളവർ വന്നുപോകുന്നതായ സംശയത്തെ തുടർന്ന് വാർഡ് കൗൺസിലർ ബഷീറിെൻറ നേതൃത്വത്തിൽ നാട്ടുകാർ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് പ്രതിയെ തടഞ്ഞുനിർത്തി പരിശോധിക്കുമ്പോഴാണ് കൈയിൽ ലഹരി ഉൽപന്നം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.