മട്ടാഞ്ചേരി: മാരിടൈം ഇന്ത്യ സെമിനാറിൽ കൊച്ചി തുറമുഖം 3000 കോടി രൂപയുടെ 25ഓളം ധാരണപത്രത്തിൽ ഒപ്പിടുമെന്ന് തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൻ ഡോ. എം. ബീന വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തുറമുഖ വകുപ്പ്, കപ്പൽ ജലഗതാഗത വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന വെർച്വൽ സെമിനാർ മാർച്ച് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മാർച്ച് നാലുവരെ നടക്കുന്ന വെബിനാറിൽ 20ലേറെ രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ പങ്കെടുക്കും.
ഇത് കൊച്ചി തുറമുഖത്തിന് വൻ കുതിപ്പേകുമെന്ന് ചെയർപേഴ്സൻ പറഞ്ഞു. 400 കോടിയുടേതാണ് ഫാക്ട് ഒപ്പിടുന്ന ധാരണപത്രം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ക്രയോജനിക് വെയർഹൗസിങ്, കൂടുതൽ കണ്ടെയ്നർ നീക്കത്തിന് പദ്ധതികൾ, പുതുെവെപ്പിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഐ.ഒ.സിയുടെ ലൂബ് ഓയിൽ യൂനിറ്റ്, വിമാന ഇന്ധന യൂനിറ്റ്, സിമൻറ് യൂനിറ്റ്, ഡി.ടി.പി.സിയുടെ ടൂറിസം പദ്ധതി തുടങ്ങിയവയാണ് പദ്ധതികൾ. ഇവയിലൂടെ 3500 പേർക്ക് തൊഴിൽസാധ്യതയുണ്ടെന്നും ഡോ. ബീന വ്യക്തമാക്കി.
ഡെപ്യൂട്ടി ചെയർമാൻ സിറിൾ ജോർജും വാർത്തസേമ്മളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.