ഫോർട്ട്കൊച്ചി: പൈതൃകനഗരിയായ ഫോർട്ട്കൊച്ചി പ്രതീക്ഷയിലാണ്. പുതിയ ടൂറിസം സീസണിൽ കോവിഡ് ദുരിതത്തിലാക്കിയ മഹാമാരിയിൽനിന്നുള്ള ഉയിർത്തെഴുന്നേൽപാണ് വിനോദകേന്ദ്രങ്ങളിൽ പ്രതിഫലിക്കുന്നത്. കടല വിൽപനക്കാർ മുതൽ കരകൗശല വിൽപനക്കാർ വരെയായി ചെറുതും വലുതുമായ ആയിരത്തിലേറെ കച്ചവടക്കാരാണ് മേഖലയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
സാംസ്കാരിക കേന്ദ്രങ്ങളും പൈതൃക കെട്ടിടങ്ങളും ചീനവലയും ചരിത്രതീരവും ആർട്ട് ഗാലറികളും ജലയാത്രയും തുടങ്ങി സ്മൃതികാഴ്ചയൊരുക്കുന്ന സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയുമടങ്ങുന്ന കൊച്ചി ടൂറിസം കേന്ദ്രം.
ഹോംസ്റ്റേകളും ഇടത്തരം ഹോട്ടലുകളും വഴിയോര വിപണിയുമെല്ലാം സഞ്ചാരികൾക്കായി തയാറെടുത്ത് വരുകയാണ്. വർഷം മുഴുവൻ സഞ്ചാരികളെത്തുന്ന ടൂറിസം കേന്ദ്രം വിജനമായതോടെ അന്നംമുട്ടിയ ആയിരങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്ന് നൽകുന്നത് ഗുണകരമാകും.
പ്രതിദിനം ശരാശരി ആഭ്യന്തര വിദേശ സഞ്ചാരികളടക്കം ആയിരങ്ങളെത്തുന്ന കൊച്ചി ലോക്ഡൗണും കോവിഡ് വ്യാപനനിയന്ത്രണങ്ങളും ഭീതിയുണർത്തിയ കടമ്പകൾ കടന്ന് സഞ്ചാരികൾക്കുള്ള കാത്തിരിപ്പിലാണ്.
വിവിധ ഏജൻസികളിലും ടൂർ ഓപറേറ്റർമാരിൽനിന്ന് താമസ കേന്ദ്രങ്ങളിലെത്തുന്ന അന്വേഷണങ്ങളും വിവര ശേഖരണങ്ങളും വിനോദസഞ്ചാര മേഖലക്ക് ഉണർവേകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.