മൂലമ്പിള്ളി കുടിയിറക്കലിന് ഇന്ന്​ 16 വർഷം; പുനരധിവാസം അനിശ്ചിതത്വത്തിൽ

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്​​​ന​ർ ടെ​ർ​മി​ന​ൽ പ​ദ്ധ​തി​ക്കാ​യി 316 കു​ടും​ബ​ങ്ങ​ളെ വ​ഴി​യാ​ധാ​ര​മാ​ക്കി​യി​ട്ട് ചൊ​വ്വാ​ഴ്ച 16 വ​ർ​ഷം തി​ക​യു​ന്നു.

2008 ഫെ​ബ്രു​വ​രി ആ​റി​നാ​ണ് പു​ന​ര​ധി​വാ​സ​മൊ​ന്നും പ്ര​ഖ്യാ​പി​ക്കാ​തെ മൂ​ല​മ്പി​ള്ളി തു​രു​ത്തി​ലെ കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കി​യ​ത്. ഈ ​കു​ടും​ബ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജ​ന​കീ​യ സ​മ​ര​ത്തി​നൊ​ടു​വി​ൽ 2008 മാ​ർ​ച്ച് 19നാ​ണ് പു​ന​ര​ധി​വാ​സ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്.

പു​ന​ര​ധി​വാ​സ ഉ​ത്ത​ര​വി​ന്റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഏ​ഴ് വി​ല്ലേ​ജു​ക​ളി​ൽ നി​ന്ന് പ​ദ്ധ​തി​ക്ക് വേ​ണ്ടി വീ​ടും പു​ര​യി​ട​വും ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന 316 കു​ടും​ബ​ങ്ങ​ളും അ​ർ​ഹ​മാ​ണെ​ങ്കി​ലും നാ​ളി​തു​വ​രെ നാ​മ​മാ​ത്ര കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് മൂ​ല​മ്പി​ള്ളി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ക്കേ​ജി​ന്റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും ല​ഭി​ക്കാ​തെ ഇ​തി​ന​കം 34 വ്യ​ക്തി​ക​ൾ മ​രി​ച്ചു. ഏ​റ്റെ​ടു​ത്ത വ​സ്തു​ക്ക​ൾ​ക്ക് പ​ക​ര​മാ​യി അ​നു​വ​ദി​ച്ച തുഛ​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ൽ നി​ന്ന് പു​ന​ര​ധി​വാ​സ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി ഈ​ടാ​ക്കി​യ വ​രു​മാ​ന നി​കു​തി പോ​ലും ഇ​തു​വ​രെ തി​രി​ച്ചു​ന​ൽ​കി​യി​ട്ടി​ല്ല. പു​ന​ര​ധി​വാ​സ​ത്തി​നാ​യി ക​ണ്ടെ​ത്തി​യ ച​തു​പ്പു​സ്ഥ​ല​ങ്ങ​ൾ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പി.​ഡ​ബ്ല്യു.​ഡി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടും സ​ർ​ക്കാ​ർ ഇ​പ്പോ​ഴും അ​ന​ങ്ങി​യി​ട്ടി​ല്ല.

ത​ങ്ങ​ളു​ടെ നി​ല​വി​ലെ സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ക​ര​ണം ഒ​ന്നു​മി​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി.

ചൊ​വ്വാ​ഴ്ച കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​തി​നും ഭാ​വി പ​രി​പാ​ടി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മാ​യി കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​രു​മെ​ന്ന്​ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫ്രാ​ൻ​സീ​സ് ക​ള​ത്തു​ങ്ക​ൽ അ​റി​യി​ച്ചു.

Tags:    
News Summary - 16 years of Moolambilly eviction-Rehabilitation uncertain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.