കൊച്ചി: സുമനസ്സുകളുടെ കൈത്താങ്ങിനായി കാത്തിരിക്കുകയാണ് വൃക്കരോഗത്താൽ ബുദ്ധിമുട്ടുന്ന യുവാവും കുടുംബവും. എറണാകുളം പുല്ലേപടി കോട്ടംപ്ലാക്കൽ ജെഫ്രി ജോസഫാണ് (38) വൃക്ക രോഗത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നത്.
സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ വരുമാനമായിരുന്നു കുടുംബത്തെ മുന്നോട്ട് നയിച്ചിരുന്നത്. രോഗിയായതോടെ കുടുംബം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഭർത്താവിനെ പരിചരിക്കേണ്ടതിനാൽ ഭാര്യ സീജക്കും ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കുന്നില്ല.
ഇതോടെ കുടുംബത്തിന്റെ വരുമാന മാർഗം നിലച്ചു. ഭാരിച്ച ചികിത്സചെലവ് ഈ കുടുംബത്തെ തളർത്തുകയാണ്. വൃക്കമാറ്റിവെക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
സുമനസ്സുകളായ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാരുണ്യത്തിലാണ് അമ്മയും ഭാര്യയും എട്ടുവയസ്സുള്ള ഏകമകനുമടങ്ങുന്ന കുടുംബം കഴിയുന്നത്. പുല്ലേപടി സെന്റ് മേരീസ് ഇടവക വികാരി ഫാ. ബെൻസൻ ആലപ്പാട്ട് രക്ഷാധികാരിയും കൗൺസിലർ മനു ജേക്കബ് കൺവീനറും സുധാ ദിലീപ് ജോയന്റ് കൺവീനറുമായി ജെഫ്രി ചികിത്സ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.
ചികിത്സ സഹായ ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണിവർ. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എം.ജി റോഡ് ബ്രാഞ്ചിൽ സീജ, ബിജി ഫ്രാൻസിസ് എന്നിവരുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 425902010627603. ഐ.എഫ്.എസ്.സി കോഡ് യു.ബി.ഐ.എൻ 0542598. ഗൂഗ്ൾപേ- 9995429139 (സീജ ജെഫ്രി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.