കൊച്ചി: നിയമനം ചോദ്യം ചെയ്യുന്ന ഹരജിയിൽ സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ മാനേജിങ് ഡയറക്ടർ അനിൽ എസ്. ദാസിന് ഹൈകോടതിയുടെ നോട്ടീസ്. നിയമം ലംഘിച്ചാണ് എം.ഡിയുടെ നിയമനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി കെ. വിക്രമൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് നോട്ടീസ് ഉത്തരവായത്.കോർപറേഷന്റെ ഡയറക്ടർ ബോർഡുമായി കൂടിയാലോചിച്ച് സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ അറിവോടെ എം.ഡിയെ സംസ്ഥാന സർക്കാർ നിയമിക്കണമെന്നാണ് വെയർ ഹൗസിങ് കോർപറേഷൻ നിയമനമെന്ന് ഹരജിയിൽ പറയുന്നു.
സെൻട്രൽ വെയർ ഹൗസിങ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ എതിർപ്പ് കണക്കിലെടുക്കാതെ അനിൽ എസ്. ദാസിനെ കാർഷിക പ്രിൻസിപ്പൽ സെക്രട്ടറി നിയമിച്ചെന്നാണ് ഹരജിയിലെ ആരോപണം. നിയമനം റദ്ദാക്കണമെന്നും അനിൽ എസ്. ദാസ് പദവിയിൽ തുടരുന്നത് തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം. വെയർ ഹൗസിങ് മേഖലയിൽ 32 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഹരജിക്കാരന്റെ പേര് വിജിലൻസ് ക്ലിയറൻസ് ഉണ്ടായിട്ടുപോലും ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് നൽകിയില്ലെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.