മൂവാറ്റുപുഴ: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
ബുധനാഴ്ച രാവിലെ നടന്ന പരിശോധനയിൽ സ്ട്രോ, കണ്ടെയ്നറുകൾ, കാരി ബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് കണ്ടെടുത്തത്.
മൂന്ന് കടകളിൽ നിന്നായി 80 കിലോ പ്ലാസ്റ്റിക് കാരി ബാഗുകൾ, 1100 ഡിസ്പോസിബിൾ കപ്പുകൾ, 300 സ്ട്രോ, 2500 കണ്ടെയ്നർ എന്നിവ പിടിച്ചെടുത്തു. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് 10,000 രൂപ വരെ പിഴ ഇടാക്കാവുന്ന കുറ്റമാണ്.
ഹെൽത്ത് സൂപ്പർവൈസർ ഇ.എ. സഹദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു, എം. ലത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും നഗരത്തിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.