പാമ്പുകളെ ശ്രദ്ധിക്കാം; അപകടമൊഴിവാക്കാം

കൊ​ച്ചി: വി​ഷ​മു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി പാ​മ്പു​ക​ളെ വീ​ടു​ക​ളി​ലും പ​റ​മ്പു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലു​മൊ​ക്കെ കാ​ണു​ന്ന​ത്​ പ​തി​വാ​യി​ട്ടു​ണ്ട്. അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ പാ​മ്പു​ക​ളെ​ക്കു​റി​ച്ച് ശ്ര​ദ്ധി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

വ​നം​വ​കു​പ്പ് ആ​രം​ഭി​ച്ച സ​ർ​പ്പ ആ​പ്പ് വ​ഴി പ​തി​നാ​യി​ര​ത്തോ​ളം പാ​മ്പു​ക​ളെ​യാ​ണ് ജി​ല്ല​യി​ൽ പി​ടി​കൂ​ടി​യ​ത്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി ന​ഗ​ര​ത്തി​ലു​ൾ​പ്പെ​ടെ മ​ല​മ്പാ​മ്പി​നെ ക​ണ്ട് യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യ സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​ണ്.

കാ​ല​ടി മ​റ്റൂ​ർ മ​രോ​ട്ടി​ച്ചു​വ​ടി​ൽ ഏ​ഴ​ടി​യോ​ളം നീ​ള​മു​ള്ള മ​ല​മ്പാ​മ്പി​നെ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് പി​ടി​കൂ​ടി​യി​രു​ന്നു. യു.​സി കോ​ള​ജ് - ത​ടി​ക്ക​ക്ക​ട​വ് റോ​ഡി​ൽ ക​ടു​പ്പാ​ടം ജ്യോ​തി നി​വാ​സ് സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് 10 അ​ടി​യോ​ളം നീ​ള​മു​ള്ള മ​ല​മ്പാ​മ്പി​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു. വൈ​പ്പി​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​മ്പു​ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. കാ​ട​പ്പാ​റ ച​മ്മി​നി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ 25 കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്, തി​രു നെ​ട്ടൂ​ർ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ പ​റ​മ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ട് മ​ല​മ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്, തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ന​ടു​ത്ത തോ​ട്ടി​ൽ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് എ​ന്നി​ങ്ങ​നെ സം​ഭ​വ​ങ്ങ​ളും സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ​താ​ണ്.

പാ​മ്പി​നെ ക​ണ്ടാ​ൽ

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന പാ​മ്പു​ക​ളെ പി​ടി​കൂ​ടി സു​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2021 ജ​നു​വ​രി​യി​ലാ​ണ് വ​നം വ​കു​പ്പി​ന് കീ​ഴി​ൽ സ്നേ​ക്ക് അ​വ​യ​ർ​നെ​സ് റെ​സ്ക്യൂ ആ​ൻ​ഡ്​ പ്രൊ​ട്ട​ക്ഷ​ൻ മൊ​ബൈ​ൽ ആ​പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പാ​മ്പി​നെ ക​ണ്ട​യു​ട​ൻ ആ​പ്പി​ൽ വി​വ​രം ന​ൽ​കി​യാ​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കും.

ക​ടി​യേ​റ്റാ​ല്‍

രാ​ജ​വെ​മ്പാ​ല, മൂ​ര്‍ഖ​ന്‍, ശം​ഖു​വ​ര​യ​ന്‍ എ​ന്നി​വ​യു​ടെ വി​ഷം മ​നു​ഷ്യ നാ​ഡീ​മ​ണ്ഡ​ല​ത്തെ ബാ​ധി​ക്കും. അ​ണ​ലി​യു​ടെ വി​ഷം ര​ക്ത മ​ണ്ഡ​ല​ത്തെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. നാ​ഡീ​മ​ണ്ഡ​ല​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​ബാ​ധ​യേ​റ്റാ​ല്‍ കാ​ഴ്ച മ​ങ്ങ​ല്‍, ശ്വാ​സ​ത​ട​സ്സം, ആ​മാ​ശ​യ​വേ​ദ​ന എ​ന്നി​വ ഉ​ണ്ടാ​കു​ന്നു. ര​ക്ത​മ​ണ്ഡ​ല​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​ബാ​ധ മൂ​ലം ക​ടി​യേ​റ്റ ഭാ​ഗ​ത്ത് നീ​രും ത​ല​ക​റ​ക്ക​വും ഉ​ണ്ടാ​കു​ന്നു. കൂ​ടാ​തെ രോ​മ​കൂ​പ​ങ്ങ​ളി​ലൂ​ടെ ര​ക്തം പൊ​ടി​യു​ക​യും ചെ​യ്യു​ന്നു.

Tags:    
News Summary - Carefull-snakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.