കൊച്ചി: ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് 17 മുതൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമാണ ഭാഗമായുള്ള, കനാൽ വീതിയും ആഴവും വർധിപ്പിക്കുന്ന ജോലികൾ കെ.എം.ആർ.എല്ലിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇതിനുമുമ്പ് പാലം പുനർനിർമാണ ഭാഗമായി പൈലിങ് ജോലികൾ ആരംഭിച്ച സമയത്ത് അവശ്യ സർവിസ് ഒഴികെയുള്ള ഗതാഗതത്തിന് പൂർണനിരോധനം ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. എങ്കിലും സമാന്തരമായ പല റോഡുകളുടെയും അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്നതിനാൽ ബണ്ട് റോഡിലൂടെ ഭാഗികമായി ഇരുചക്ര വാഹന യാത്രികർക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കിയിരുന്നു.
എന്നാൽ, ഇപ്പോൾ പാലത്തിന്റെ പൈൽ ലോഡ് ടെസ്റ്റിന്റെ ക്രമീകരണങ്ങൾ നടക്കുന്നതിനാലും മെയിൻ സ്പാനിന്റെ പൈലിങ് ജോലികൾ ആരംഭിക്കുന്നതിനാലും കാൽനടയാത്രികരുടെയും വാഹനങ്ങളുടെയും പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന വീടുകളുടെയും സുരക്ഷയെ മുൻനിർത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി. അവശ്യ സർവിസ് ഒഴികെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.