ഫോർട്ട്കൊച്ചി: ദിനംപ്രതി നൂറു കണക്കിനാളുകൾ വന്ന് പോകുന്ന നിരവധി ജീവനക്കാർ ജോലി ചെയ്യുന്ന കൊച്ചി താലൂക്ക് ഓഫിസിൽ സ്ഥിരമായി പാമ്പുകൾ. അടുത്തിടെ അണലി ഉൾപ്പെടെ പത്തോളം പാമ്പുകളെയാണ് ഓഫിസിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയത്.
ബുധനാഴ്ച താലൂക്ക് ഓഫിസ് വളപ്പിൽ പ്രവർത്തിക്കുന്ന കാന്റീന് അകത്തുനിന്ന് മലമ്പാമ്പിനെ കണ്ടെത്തി. ചായ ഗ്ലാസുകൾ സൂക്ഷിക്കുന്നതിനടുത്തായി പാമ്പ് ചുരുണ്ട് കിടക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പിന്റെ അംഗീകാരമുള്ള പാമ്പുപിടുത്ത വിദഗ്ദ്ധൻ ദിനേശ് പൈ എത്തി പാമ്പിനെ പിടികൂടി. നേരത്തേ പൊതുജനങ്ങൾക്കായുള്ള ശുചിമുറിയിൽ ബക്കറ്റിനുള്ളിൽ മലമ്പാമ്പിനെ കണ്ടെത്തിയിരുന്നു. ജീവനക്കാർ കൈ കഴുകുന്ന ഭാഗത്തും ടൈപ്പിസ്റ്റ് റൂമിലും ഉഗ്ര വിഷമുള്ള അണലിയെയും കണ്ടെത്തിയിരുന്നു.
പാമ്പുകളെ സ്ഥിരമായി കാണാൻ തുടങ്ങിയതോടെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തുന്നവരും ഭീതിയിലാണ്. താലൂക്ക് ഓഫിസ് കെട്ടിടത്തിന് മുകളിൽ തന്നെയാണ് ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസും പ്രവർത്തിക്കുന്നത്. സമീപത്തെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു നിന്നാണ് പാമ്പുകൾ കയറുന്നതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.