കൊച്ചി: തിരക്കേറിയ അധ്യാപക, പൊതുപ്രവർത്തന, സാഹിത്യജീവിതത്തിൽ പ്രഫ. എം.കെ. സാനുവിന് എന്നും തണലായിരുന്നു ചൊവ്വാഴ്ച വിടപറഞ്ഞ പ്രിയ ഭാര്യ രത്നമ്മ. ഏതാനും നാളുകളായി വീട്ടിൽ ചികിത്സയിലായിരുന്നു അവർ. തിരുക്കൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യമന്ത്രി വി. മാധവന്റെ മകളായ രത്നമ്മയെ 70 വർഷം മുമ്പാണ് എം.കെ. സാനു വിവാഹം ചെയ്തത്. വി. മാധവന്റെ അഞ്ച് മക്കളിൽ മൂന്നാമത്തെയാളായിരുന്നു രത്നമ്മ.
പൊതുജീവിതത്തിൽ സജീവമായ സാനുവിനെ കാണാൻ നിരവധി പേർ കാരിക്കാമുറിയിലെ ‘സന്ധ്യ’യെന്ന വീട്ടിലെത്താറുണ്ടായിരുന്നു. അവർക്കൊക്കെ ഭക്ഷണം നൽകിയും സൗഹൃദം പങ്കുവെച്ചും രത്നമ്മ സാനുവിനൊപ്പം ചേർന്നുനിന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്ത് നൂറുകണക്കിന് പ്രവർത്തകരായിരുന്നു വീട്ടിൽ എത്തിയിരുന്നത്. അവർക്കൊക്കെ ഭക്ഷണം വെച്ചുവിളമ്പി.
ഓർമക്കുറവുണ്ടായി കിടപ്പിലായ കാലത്തും മാഷ് അടുത്തെത്തി വിളിക്കുമ്പോൾ ഒരു മൂളൽകൊണ്ട് അമ്മ പ്രതികരിക്കാറുണ്ടായിരുന്നുവെന്ന് മകൾ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും മഹാരാജാസിലെ സാനുവിന്റെ സഹപ്രവർത്തകരും ശിഷ്യരുമടങ്ങുന്ന വലിയ സംഘം രത്നമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.