കൊച്ചി: രാത്രിയിൽ വീടിനുസമീപം കൊണ്ടു വന്നു തള്ളിയ ശുചിമുറി മാലിന്യത്തിൽ തെന്നിവീണ് വയോധികൻ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് സ്വമേധയാ കേസെടുത്തു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
കൊച്ചി നഗരസഭ സെക്രട്ടറിയും മട്ടാഞ്ചേരി പൊലീസ് അസിസ്റ്റൻറ് കമീഷണറും നാലാഴ്ചക്കകം വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പാട്ടാളത്ത് വലിയ വീട്ടിൽ ജോർജാണ് (92) മരിച്ചത്.
തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടിപ്പറമ്പിലെ വീടിനുസമീപത്ത് റോഡരികിൽ തള്ളിയിരുന്ന ശുചിമുറി മാലിന്യത്തിൽ തെന്നി ജോർജ് സമീപത്തെ ഓടയിലേക്ക് വീണത്. ശുചിമുറി മാലിന്യത്തിൽ തെന്നിവീണാണ് ജോർജ് മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഇവിടെ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവാണെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.