സി.​എം.​എ​ഫ്.​ആ​ർ.​ഐ 77ാമ​ത്​ സ്ഥാ​പ​ക ദി​നാ​ച​ര​ണ ഭാ​ഗ​മാ​യ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ- ചി​ത്രങ്ങൾ: ​രതീ​ഷ്​ ഭാ​സ്ക​ർ

കൗതുകമുണർത്തി കടലറിവ്​ കാഴ്ചകൾ

കൊ​ച്ചി: ക​ട​ല​റി​വു​ക​ളു​ടെ കൗ​തു​ക​ക്കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ച് കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്റെ (സി.​എം.​എ​ഫ്.​ആ​ർ.​ഐ) ഓ​പ​ൺ ഹൗ​സ് പ്ര​ദ​ർ​ശ​നം.

ഭീ​മ​ൻ മ​ത്സ്യ​മാ​യ ഹം​പ്‌​ഹെ​ഡ് റാ​സ്, ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​മാ​യ തി​മിം​ഗ​ല സ്രാ​വ്, വി​ല​കൂ​ടി​യ മു​ത്തു​ക​ൾ തു​ട​ങ്ങി ആ​ഴ​ക്ക​ട​ലി​ന്റെ അ​റി​യാ​ക്കാ​ഴ്ച​ക​ൾ കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണെ​ത്തി​യ​ത്. 77ാമ​ത് സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സി.​എം.​എ​ഫ്.​ആ​ർ.​ഐ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നി​ട്ട​ത്.

സ​മു​ദ്ര​ജ​ല​ത്തി​​ലെ താ​പ​നി​ല​യും പി.​എ​ച്ച്​ മൂ​ല്യ​വും അ​ള​ക്കു​ന്ന സി.​ടി.​ഡി പ്രോ​ബ്​ മെ​ഷീ​ൻ

ചു​റ്റി​ക​ത്ത​ല​യ​ൻ സ്രാ​വ് മു​ത​ൽ ഗി​ത്താ​ർ മ​ത്സ്യം​വ​രെ

മ്യൂ​സി​യം, വി​വി​ധ പ​രീ​ക്ഷ​ണ​ശാ​ല​ക​ൾ, മ​റൈ​ൻ അ​ക്വേ​റി​യം, ലൈ​ബ്ര​റി, ഹാ​ച്ച​റി​ക​ൾ, കാ​ർ​ഷി​ക സാ​ങ്കേ​തി​ക വി​ജ്ഞാ​ന കേ​ന്ദ്രം എ​ന്നി​വ കാ​ണാ​നെ​ത്തി​യ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. ത്രി​മാ​ന ചി​ത്ര​ങ്ങ​ളും ശാ​സ്ത്രീ​യ വി​വ​ര​ണ​ങ്ങ​ളും ചേ​ർ​ത്ത് ക​ട​ൽ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ മ്യൂ​സി​യ​ത്തി​ലെ ഇ​ന്റ​ർ ആ​ക്ടി​വ് ഡി​സ്‌​പ്ലേ ബോ​ർ​ഡ് ഏ​റെ വി​ജ്ഞാ​ന​പ്ര​ദ​മാ​യി.

ചു​റ്റി​ക​ത്ത​ല​യ​ൻ സ്രാ​വ്, പു​ലി സ്രാ​വ്, പേ​പ്പ​ർ സ്രാ​വ്, കാ​ക്ക തി​ര​ണ്ടി, മൂ​ക്ക​ൻ തി​ര​ണ്ടി, ഗി​ത്താ​ർ മ​ത്സ്യം, ക​ല്ല​ൻ​വ​റ്റ തു​ട​ങ്ങി​യ മ​ത്സ്യ​യി​ന​ങ്ങ​ളും വി​വി​ധ​യി​നം ചെ​മ്മീ​ൻ, ഞ​ണ്ട്, ക​ണ​വ, കൂ​ന്ത​ൽ, നീ​രാ​ളി, ക​ക്ക​വ​ർ​ഗ​യി​ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

ക​ക്ക​യി​​ൽ ക​ണ്ടെ​ത്തി​യ രോഗാണു മൈ​​ക്രോ​സ്​​കോ​പ്പി​ലൂ​ടെ നോ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

ആ​ഭ​ര​ണ​മാ​യി മീ​നി​ന്‍റെ ചെ​വി​ക്ക​ല്ല്​

മീ​നു​ക​ളു​ടെ ചെ​വി​ക്ക​ല്ല് ഉ​പ​യോ​ഗി​ച്ച നി​ർ​മി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ പ്ര​ദ​ർ​ശ​നം വീ​ക്ഷി​ക്കാ​നെ​ത്തി​യ​വ​രു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. മീ​നു​ക​ളു​ടെ ത​ല​യി​ൽ​നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​ല്ലു​ക​ളാ​ണ് ഓ​ട്ടോ​ലി​ത്തു​ക​ൾ. ഇ​ത്ത​രം ക​ല്ലു​ക​ളി​ൽ​നി​ന്നു​ള്ള ആ​ഭ​ര​ണ നി​ർ​മാ​ണ​വും പ്ര​ദ​ർ​ശി​പ്പി​ച്ചു.

മീ​നു​ക​ളു​ടെ ജ​നി​ത​ക​ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ഗ​വേ​ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യ-​പാ​രി​സ്ഥി​തി​ക പ​ഠ​ന​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യം മീ​നു​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന​തി​ന്റെ നേ​ർ​ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. കൂ​ടു​മ​ത്സ്യ​കൃ​ഷി, സം​യോ​ജി​ത ജ​ല​കൃ​ഷി​രീ​തി​യാ​യ ‘ഇം​റ്റ’ തു​ട​ങ്ങി വി​വി​ധ സ​മു​ദ്ര​ജ​ല കൃ​ഷി​ക​ളു​ടെ മാ​തൃ​ക​ക​ളും ഒ​രു​ക്കി​യി​രു​ന്നു. സ​മു​ദ്ര​മ​ത്സ്യ മേ​ഖ​യി​ലെ ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ളെ കു​റി​ച്ച് വി​ദ​ഗ്ധ​രു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കി.

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ ഉ​ൾ​പ്പെ​ടെ ക​ട​ൽ സ​മ്പ​ത്തി​ന്റെ സം​ര​ക്ഷ​ണ സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കു​ന്ന ചി​ത്രം സ​ഹി​ത​മു​ള്ള ബാ​ഡ്ജു​ക​ളു​ടെ വി​ത​ര​ണം പ്ര​ദ​ർ​ശ​ന​ത്തി​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. വി​ദ്യാ​ർ​ഥി​ക​ൾ ഈ ​ബാ​ഡ്ജു​ക​ൾ ധ​രി​ച്ച് പു​തു​മ​യു​ണ​ർ​ത്തു​ന്ന ബോ​ധ​വ​ത്​​ക​ര​ണ രീ​തി​യു​ടെ ഭാ​ഗ​മാ​യി.

നാ​ടോ​ടി​ശ​ല​ഭ മ​ത്സ്യം

അ​ക്വാ​പോ​ണി​ക്സ്​​ കൃ​ഷി​യും ക​ട​ൽ​പാ​യ​ലും

അ​ക്വാ​പോ​ണി​ക്സ്​ കൃ​ഷി രീ​തി​യി​ലൂ​ടെ മീ​നും പ​ച്ച​ക്ക​റി​യും ഒ​രു​മി​ച്ച്​ കൃ​ഷി​ചെ​യ്യാ​വു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​രം കൃ​ഷി​രീ​തി​യി​ൽ മ​ണ്ണി​ന്റെ​യോ മ​റ്റ്​ വ​ള​ങ്ങ​ളു​ടെ​യോ ആ​വ​ശ്യം ഇ​ല്ല. ശു​ദ്ധ​ജ​ല​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ലൈ​വ് ഫീ​ഡു​ക​ളാ​ണ് ഇ​വി​ടെ മീ​നു​ക​ൾ​ക്ക് തീ​റ്റ​യാ​കു​ന്ന​ത്. മീ​നു​ക​ളു​ടെ ഭ​ക്ഷ​ണാ​വ​ശി​ഷ്ടം ചെ​ടി​ക​ൾ​ക്കും വ​ള​മാ​കു​ന്നു. മ​ണ്ണി​ന്​ പ​ക​രം മെ​റ്റ​ലി​ലാ​ണ് കൃ​ഷി.

ക​ട​ൽ​പാ​യ​ലി​ന്‍റെ വി​പ​ണ​ന സാ​ധ്യ​ത​ക​ളാ​യി​രു​ന്നു മ​റ്റൊ​ന്ന്. ക​ട​ൽ​പാ​യ​ലി​ൽ​നി​ന്നു​ള്ള ബ​യോ എ​ഥ​നോ​ൾ​വ​ഴി പെ​ട്രോ​ൾ ഉ​പ​യോ​ഗം കു​റ​ക്കാം. ക​ട​ൽ പാ​യ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള മ​രു​ന്നു​ക​ൾ, മ​ത്സ്യാ​വ​ശി​ഷ്ട​ങ്ങ​ൾ വ​ള​മാ​ക്കി മാ​റ്റു​ന്ന രീ​തി, ഇ​ത്ത​രം വ​ള​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച, സ്കൂ​ബ ഡൈ​വി​ങ്ങി​ന്​ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും മേ​ള​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി.

Tags:    
News Summary - Intriguing sea views

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.