അരൂർ: അരൂരിൽ ജപ്പാൻ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം വീണ്ടും നിലച്ചു. അറ്റകുറ്റപ്പണിക്ക് ഒന്നാം തീയതി നിർത്തിയ കുടിവെള്ളം അഞ്ചിനാണ് പുനഃസ്ഥാപിച്ചത്. ആറിന് പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളം വീണ്ടും നിലച്ചിരിക്കുകയാണ്.
കെൽട്രോൺ കവലയിൽ ചൊവ്വാഴ്ച രാവിലെയാണ് പൈപ്പ് പൊട്ടിയത്. ദിവസങ്ങളായി ജലവിതരണം മുടങ്ങുന്നതിനാൽ കുടിവെള്ളം കുറച്ച് നഷ്ടപ്പെട്ടാലും മുഴുവനായി പമ്പിങ് നിർത്തിവെക്കാൻ അധികൃതർ തയാറായില്ല. കുടിവെള്ള ചോർച്ചക്കൊപ്പം തന്നെ പമ്പിങ് തുടർന്നുകൊണ്ടിരുന്നു.
ദേശീയപാതയോരത്ത് കുടിവെള്ളം ഏറെ നഷ്ടപ്പെട്ടെങ്കിലും അരൂർ ജപ്പാൻ കുടിവെള്ള വാട്ടർ ടാങ്കിൽ കുറെയെങ്കിലും നിറക്കാൻ അധികൃതർക്ക് കഴിഞ്ഞു.
പുതിയ പൈപ്പ് പൊട്ടിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.