കൊച്ചി: കോർപറേഷനിൽ നിർണായകമായ 63ാം ഡിവിഷൻ ഗാന്ധിനഗർ ഉപതെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച. ഡിസംബർ ഏഴിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് എട്ടിന് വോട്ടെണ്ണും. കോർപറേഷൻ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ എൽ. ഡി.എഫിന് വിജയം ആവശ്യമാണ്. എൽ.ഡി.എഫ് കൗൺസിലർ കെ.കെ. ശിവൻ കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിെൻറ ഭാര്യ ബിന്ദു ശിവനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പി.ഡി. മാർട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി. പി.ജി. മനോജ്കുമാറാണ് ബി.ജെ.പി സ്ഥാനാർഥി.എൽ.ഡി.എഫ് കോട്ടയെന്ന് വിശേഷിപ്പിക്കുന്ന വാർഡിൽ ഇക്കുറി വിജയെക്കാടി പാറിക്കുമെന്നാണ് കോൺഗ്രസിെൻറ അവകാശവാദം. അതേസമയം, കെ.കെ. ശിവെൻറ വികസനപ്രവർത്തനങ്ങൾക്ക് തുടർച്ചയേകാൻ സി.പി.എംതന്നെ ജയിക്കുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്.യു.ഡി.എഫ് സ്ഥാനാർഥി പി.ഡി. മാർട്ടിൻ മുമ്പ് ഗിരിനഗറിൽ കൗൺസിലറായി പ്രവർത്തിച്ചപ്പോൾ കൊണ്ടുവന്ന വികസനപ്രവർത്തനങ്ങളാണ് പ്രധാനമായും ഉയർത്തുന്നത്. 31 കൊല്ലം എൽ.ഡി.എഫ് മാത്രം ജയിക്കുന്ന ഗാന്ധിനഗറിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നെന്നും ജനം അതിനെതിരെ പ്രതികരിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു.
സൗത്ത് റെയിൽവേ സ്റ്റേഷൻ ഗേറ്റിെൻറ ഭാഗത്തെ കാട് വെട്ടിത്തെളിച്ചിട്ടില്ല. തെരുവുനായ് ശല്യം ഏറെയാണ്. തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. കമ്മട്ടിപ്പാടത്ത് മാത്രമല്ല, പി ആൻഡ് ടി കോളനി, എ.പി. വർക്കി കോളനി എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് മാറുന്നില്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
അതേസമയം, പി ആൻഡ് ടി കോളനിവാസികളെ പുനരധിവസിപ്പിക്കാൻ മുണ്ടംവേലിയിൽ ഒരുങ്ങുന്ന ഫ്ലാറ്റ് സമുച്ചയത്തിെൻറ നിർമാണം ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണം. അന്തരിച്ച കൗൺസിലർ കെ.കെ. ശിവെൻറ സ്വപ്നമായിരുന്ന പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്നാണ് വാഗ്ദാനം. അടുത്ത മഴക്കാലത്തിനുമുമ്പ് വെള്ളക്കെട്ടില്ലാത്ത വീട്ടിലേക്ക് കോളനിക്കാരെ മാറ്റുമെന്ന് മേയർ എം. അനിൽകുമാർ ഉൾപ്പെെട വാഗ്ദാനം ചെയ്യുന്നു. 85 കുടുംബങ്ങളിലായി 280 പേരോളമാണ് പി ആൻഡ് ടി കോളനിവാസികൾ. ഇതോടൊപ്പം ഉദയകോളനിയിലും കെ.കെ. ശിവൻ നടത്തിയ ഇടപെടലുകളാണ് എൽ.ഡി.എഫിെൻറ പ്രചാരണത്തിൽ ഉയർത്തിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.