ജോ​ർ​ജ്

ധനീ​ഷ്

മധ്യവയസ്‌കയെ കുത്തിയയാൾ അറസ്റ്റിൽ

കൊ​ച്ചി: മ​ധ്യ​വ​യ​സ്‌​ക​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം സ്വ​ദേ​ശി സി​നി​യെ (51) ആ​ക്ര​മി​ച്ച ചെ​ല്ലാ​നം പു​ത്ത​ൻ​തോ​ട്‌ പാ​ണ്ടി​യേ​ല​യ്‌​ക്ക​ൽ ജോ​ർ​ജ്‌ ധ​നീ​ഷാ​ണ്‌ (33) സെ​ൻ​ട്ര​ൽ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്‌. ഞാ​യ​റ​ഴ്ച രാ​ത്രി എ​റ​ണാ​കു​ളം സൗ​ത്ത് പാ​ല​ത്തി​നു താ​ഴെ​യാ​ണ്‌ സം​ഭ​വം. സി​നി​യു​ടെ സു​ഹൃ​ത്ത്‌ സു​ജാ​ത​ക്കൊ​പ്പം ഒ​രു​വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന​യാ​ളാ​ണ്‌ ജോ​ർ​ജെ​ന്ന്‌ സെ​ൻ​ട്ര​ൽ പൊ​ലീ​സ്‌ പ​റ​ഞ്ഞു.

സു​ജാ​ത​യെ സി​നി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം ചോ​ദ്യം​ചെ​യ്‌​ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ്‌ ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും ജോ​ർ​ജ്‌ മൊ​ഴി ന​ൽ​കി. കൈ​ക്കും വ​യ​റി​നും കു​ത്തേ​റ്റ സി​നി എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്‌. സെ​ൻ​ട്ര​ൽ സി.​ഐ യു. ​ശ്രീ​ജി​ത്, എ​സ്‌.​ഐ ഷാ​ഹി​ന, എ.​എ​സ്‌.​ഐ ഇ.​എം. ഷാ​ജി, എ​സ്‌.​സി.​പി.​ഒ​മാ​രാ​യ വി​നോ​ദ്‌, ഷി​ഹാ​ബ്‌, ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ ജോ​ർ​ജി​നെ അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌.

Tags:    
News Summary - Man arrested for stabbing middle-aged woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.