കൊച്ചി: ഭൂമിശാസ്ത്രത്തിെൻറ പാഠങ്ങൾ വിദ്യാർഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കുന്നതിന് ഒരുങ്ങുന്ന വെതർ സ്റ്റേഷൻ ആദ്യഘട്ടത്തിൽ ജില്ലയിൽ 13 സ്കൂളിൽ. സംസ്ഥാന സർക്കാറിെൻറ നൂറുദിന കർമ പദ്ധതിയിൽ ഉൾക്കൊള്ളിച്ചാണ് നടപ്പാക്കുന്നത്. കാലാവസ്ഥയെക്കുറിച്ച് കൂടുതൽ ധാരണ ഉണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങൾ മനസ്സിലാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഒരു സ്കൂളിന് 48,225 രൂപ വീതമാണ് അനുവദിക്കുന്നത്.
ഭൂമിശാസ്ത്ര അധ്യാപകനായിരിക്കും സ്കൂൾതല നോഡൽ ഓഫിസർ. ഭൂമിശാസ്ത്ര അധ്യാപകർ ഇല്ലാത്ത പക്ഷം മറ്റ് സാമൂഹികശാസ്ത്ര അധ്യാപകർക്ക് ചുമതല നൽകും. മഴമാപിനി, താപനില, മർദം എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കും.
ജില്ലയിലെ 11 ഹയർ സെക്കൻഡറി സ്കൂളിലും രണ്ട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് സ്ഥാപിക്കുന്നത്. എറണാകുളം എസ്.ആർ.വി.ജി.വി.എച്ച്.എസ് സ്കൂൾ, ഇടപ്പള്ളി നോർത്ത് ജി.വി.എച്ച്.എസ് സ്കൂൾ, അകനാട് ജി.എച്ച്.എസ്.എസ്, പാലിയം ജി.എച്ച്.എസ്.എസ്, ഇടപ്പള്ളി ജി.എച്ച്.എസ്.എസ്, എളങ്കുന്നപ്പുഴ ജി.എച്ച്.എസ്.എസ്, കൊച്ചി ഗവ. ഗേൾസ് എച്ച്.എസ്. എസ്, മട്ടാഞ്ചേരി ഗവ. ഗേൾസ് എച്ച്.എസ്.എസ്, മൂക്കന്നൂർ ജി.എച്ച്.എസ്.എസ്, മൂവാറ്റുപുഴ ജി.എച്ച്.എസ്.എസ്, പിറവം നാമക്കുഴി ജി.എച്ച്.എസ്.എസ്, പെരുമ്പാവൂർ ഗവ. ബോയ്സ് എച്ച്.എസ്.എസ്, പുളിയനം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.