പായിപ്ര കവലയിലെത്തിയാൽ പെടും

മൂ​വാ​റ്റു​പു​ഴ: ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​മ്പോ​ഴും പാ​യി​പ്ര ക​വ​ല​യി​ലെ ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ങ്ങ​ൾ ക​ട​ലാ​സി​ൽ ത​ന്നെ. മൂ​ന്നു​വ​ർ​ഷം മു​മ്പ് പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച യു.​ഡി.​എ​ഫി​ലെ മു​ൻ​ധാ​ര​ണ അ​നു​സ​രി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മാ​ത്യൂ​സ് വ​ർ​ക്കി പ​ടി ഇ​റ​ങ്ങു​മ്പോ​ഴും പ്ര​ശ്ന​പ​രി​ഹാ​രം അ​ക​​ലെ​യാ​ണ്. ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് എം.​സി റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രെ​യാ​ണ് ഏ​റെ​യും ബാ​ധി​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ത​ട​യു​ന്ന​തി​നു പു​റ​മേ ബ​സ് സ്റ്റോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും, പാ​യി​പ്ര റോ​ഡി​ൽ നി​ന്നും എം.​സി റോ​ഡി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ ഒ​ഴി​കെ​യു​ള​ള ഭാ​ര​വ​ണ്ടി​ക​ൾ ബാ​സ്പ് റോ​ഡു​വ​ഴി എം.​സി.​റോ​ഡി​ലെ​ത്തി പോ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​രു​ന്നു. മൂ​വാ​റ്റു​പു​ഴ - പെ​രു​മ്പാ​വൂ​ർ എം.​സി റോ​ഡി​ൽ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ന്റെ ആ​സ്ഥാ​നം സ്ഥി​തി ചെ​യ്യു​ന്ന​ത് ക​വ​ല​യി​ലാ​ണ്.

നെ​ല്ലി​ക്കു​ഴി-​പേ​ഴ​ക്കാ​പ്പി​ള്ളി റോ​ഡ് എം.​സി റോ​ഡു​മാ​യി സ​ന്ധി​ക്കു​ന്ന ക​വ​ല മൂ​വാ​റ്റു​പു​ഴ പ​ട്ട​ണ​ത്തി​ന്റ ക​വാ​ട​മാ​ണ്.

നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും, ആ​രാ​ധ​നാ​ല​യ​ങ്ങ​ളും, സ്കൂ​ളു​ക​ളും, മ​ദ്​​റ​സ​യും, മ​റ്റും സ്ഥി​തി ചെ​യ്യു​ന്ന ക​വ​ല​യി​ൽ അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​ണ്. അ​പ​ക​ട മേ​ഖ​ല​യാ​യ സ​ബൈ​ൻ ആ​ശു​പ​ത്രി​പ്പ​ടി അ​ട​ക്ക​മു​ള​ള ഭാ​ഗ​ങ്ങ​ളി​ൽ ഓ​വ​ർ​ടേ​ക്കി​ങ് ഒ​ഴി​വാ​ക്കാ​ൻ ട്രാ​ഫി​ക് കോ​ൺ സ്ഥാ​പി​ക്കു​ന്ന​തി​നും ഇ​വി​ട​ത്തെ ബ​സ് സ്റ്റോ​പ്പു​ക​ൾ നി​ല​വി​ലെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​സ് വ​ള​വ്, പ​ള​ളി​ച്ചി​റ​ങ്ങ​ര, തൃ​ക്ക​ള​ത്തൂ​ർ, പേ​ഴ​യ്ക്കാ​പ്പി​ള​ളി പ​ള​ളി​പ്പ​ടി തു​ട​ങ്ങി​യ എം.​സി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലും പ​രി​ഷ്കാ​ര​ഭാ​ഗ​മാ​യി ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളും വേ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​വും ഒ​രു​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ന്നും ന​ട​പ്പാ​യി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല അ​പ​ക​ട​ങ്ങ​ളും കു​രു​ക്കും പ​ഴ​യ​തി​നേ​ക്കാ​ൾ രൂ​ക്ഷ​മാ​ണ്.

വ​ണ്ടി​പ്പേ​ട്ട പ​ദ്ധ​തി​യും ക​ട​ലാ​സി​ൽ

പാ​യി​പ്ര ക​വ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന വ​ണ്ടി​പ്പേ​ട്ട പ​ദ്ധ​തി​യും ക​ട​ലാ​സി​ലാ​ണ്. തി​ര​ക്കേ​റി​യ പാ​യി​പ്ര ക​വ​ല​യി​ലാ​ണ് നി​ല​വി​ൽ ലോ​റി​ക​ൾ അ​ട​ക്കം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി വ​ണ്ടി​പ്പേ​ട്ട സ്ഥ​പി​ക്കാ​ൻ ഒ​രു​പ​തി​റ്റാ​ണ്ടു മു​മ്പാ​ണ്​ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​തി​നാ​യി പാ​യി​പ്ര ക​വ​ല​ക്ക് സ​മീ​പം 80 സെ​ന്റ് സ്ഥ​ല​വും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു​പു​റ​മെ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു സ​മീ​പം പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​വും പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​ക്കാ​ര്യ​ത്തി​ലൊ​ന്നും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

പാ​യി​പ്ര ക​വ​ല​ക്ക് സ​മീ​പം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ന്റ വി​ല താ​ങ്ങാ​നാ​വി​ല്ലെ​ന്ന പേ​രി​ൽ പ​ദ്ധ​തി ത​ന്നെ വേ​ണ്ടെ​ന്ന്​ വെ​ക്കാ​ൻ അ​ന്ന് ഒ​രു​വി​ഭാ​ഗം രം​ഗ​ത്ത്​ വ​ന്ന​തോ​ടെ തു​ട​ർ ന​ട​പ​ടി പൂ​ർ​ണ​മാ​യി നി​ല​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന്ന പ​ഞ്ചാ​യ​ത്ത്​ ക​മ്മി​റ്റി​ക​ൾ വി​ഷ​യം പ​രി​ഗ​ണി​ക്കാ​ൻ പോ​ലും ത​യ്യാ​റാ​യി​ല്ല.

ക​വ​ല വി​ക​സി​പ്പി​ക്ക​ണം, പ​ക്ഷേ’?...

പാ​യി​പ്ര ക​വ​ല​യി​ലെ കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​വ​ല വി​ക​സ​നം​കൊ​ണ്ടേ ക​ഴി​യൂ​വെ​ന്ന് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മാ​ത്യൂ​സ് വ​ർ​ക്കി പ​റ​ഞ്ഞു. വ​ണ്ടി​പ്പേ​ട്ട അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ലും സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് നി​ല​വി​ൽ ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​വ​ല​യു​ടെ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി ത​യ്യാ​റാ​ക്കി എം.​എ​ൽ.​എ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും, ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ​യേ പ്ര​ശ്ന പ​രി​ഹാ​ര​മാ​കൂ​വെ​ന്നും മാ​ത്യു​സ് വ​ർ​ക്കി പ​റ​ഞ്ഞു.

 ‘അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ ത​ട​ഞ്ഞേ തീ​രൂ’

നേ​ര​ത്തെ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കി​യാ​ൽ ക​വ​ല​യി​ലെ കു​രു​ക്കി​ന്​ പ​രി​ഹാ​ര​മാ​കു​മെ​ന്ന്​ മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് പി.​എ. ക​ബീ​ർ പ​റ​ഞ്ഞു. നാ​ല് വ​ർ​ഷം മു​മ്പെ​ടു​ത്ത തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​സോ​സി​യേ​ഷ​ന്​ അ​ന്നും ഇ​ന്നും അ​നു​കൂ​ല​മാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​വ​ല​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങ് ത​ട​യാ​ൻ ട്രാ​ഫി​ക് പൊ​ലീ​സു​കാ​ര​ന്റെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Paipra Kavala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.