കൊച്ചി: ക്വാറൻറീനിൽ കഴിയുന്നവരുടെയും ലോക്ഡൗൺ നാളുകളിൽ തെരുവിൽ കഴിയുന്നവരുടെയും വിശപ്പടക്കാൻ കൊച്ചി കോർപറേഷൻ. പൊലീസ് അസി. കമീഷണറുമായി മേയര്‍ കെ. അനിൽകുമാർ നടത്തിയ ചര്‍ച്ചയില്‍ നഗരസഭയും പൊലീസും ചേര്‍ന്നാണ് തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തുതുടങ്ങിയത്.
കോവിഡിെൻറ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ മുതല്‍ 18 ദിവസമായി എറണാകുളം ടി.ഡി.എം ഹാളില്‍ പാകം ചെയ്ത് നഗരത്തിലെ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കും ക്വാറൻറീനിലുള്ളവര്ക്കുമായി നഗരസഭ ഭക്ഷണം എത്തിക്കുന്നുണ്ട്. അതിനു പുറമേയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തെരുവില്‍ കഴിയുന്നവര്‍ക്കായുളള ഭക്ഷണ കൗണ്ടറുകളും ആരംഭിച്ചത്.
എറണാകുളം ടി.ഡി.എം ഹാളില്‍ തന്നെ ആരംഭിച്ച കൗണ്ടറില്‍നിന്ന് ഭക്ഷണ വിതരണം ഐ.ജി വിജയന് ഉദ്ഘാടനം ചെയ്തു. പതിവ് ഭക്ഷണ വിതരണോദ്ഘാടനം എറണാകുളം നന്മ ഫൗണ്ടേഷന് പ്രസിഡൻറ് രഞ്ജിത്ത് വാര്യരും നിര്‍വഹിച്ചു.
തെരുവില്‍ കഴിയുന്ന 200 പേര്‍ക്കും 2200 കോവിഡ് രോഗികള്‍ക്കുമാണ് ഭക്ഷണം വിതരണം ചെയ്തത്. മേയറോടൊപ്പം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൻ ഷീബലാല്‍, കരയോഗം സെക്രട്ടറി രാമചന്ദ്രന്, രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.