udf

മുസ്​ലിം സമുദായത്തിനെതിരായ പരാമർശത്തിൽ പ്രതിഷേധം

മട്ടാഞ്ചേരി: മുസ്​ലിം സമുദായത്തിനെതിരെ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയർമാൻ നടത്തിയ മോശം പരാമർശത്തിൽ കൊച്ചിയിൽ പ്രതിഷേധം.

യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ അഗസ്​റ്റസ് സിറിളും മറ്റൊരാളും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് മുസ്​ലിം സമുദായത്തെ അടച്ചാക്ഷേപിച്ച് പരാമർശമുണ്ടായത്.

സംഭാഷണം ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൊച്ചിൻ കോളജ് ഭരണസമിതിയിലെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് യു.ഡി.എഫ് ചെയർമാ​െൻറ പരാമർശം .

സംഭാഷണം പുറത്തായതോടെ യു.ഡി.എഫിലും കോൺഗ്രസിലും വലിയ പ്രതിഷേധമാണ്​ ഉയർന്നിട്ടുള്ളത്.

ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന്​ കോൺഗ്രസ്, മുസ്​ലിംലീഗ് നേതാക്കൾ പറയുന്നു.

വിഷയം മുതിർന്ന നേതാക്കളെ ധരിപ്പിച്ചിട്ടുണ്ടെന്ന്​ കോൺഗ്രസ് കൊച്ചി നോർത്ത് ബ്ലോക്ക് പ്രസിഡൻറ് പി.എച്ച്. നാസർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ മറുപടി പറയാൻ അദ്ദേഹത്തോട് നിർദേശിച്ചിട്ടുണ്ടെന്ന്​ യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസ​േൻറഷൻ പറഞ്ഞു.

ഉത്തരവാദിത്ത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് വരാൻ പാടില്ലാത്തതാണെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ് പറഞ്ഞു. ചെയർമാൻ മാപ്പ് പറയണമെന്ന്​ സി.എം.പി ജില്ല സെക്രട്ടറി പി. രാജേഷ് ആവശ്യ​െപ്പട്ടു

അതേസമയം, ഇപ്പോൾ ഇറങ്ങിയ ശബ്്ദസന്ദേശം പഴയതാണെന്നും അതിൽ ചില പരാമർശങ്ങൾ തന്നെ മോശമായി ചിത്രീകരിക്കാൻ എഡിറ്റ് ചെയ്ത് കയറ്റിയതാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് ചെയർമാൻ അഗസ്​റ്റസ് സിറിൾ പറഞ്ഞു.

ജില്ല കോൺഗ്രസ് കമ്മിറ്റി വിശദീകരണം തേടി

മട്ടാഞ്ചേരി: യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ മുസ്​ലിം സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എയാണ് അഞ്ചുദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ അഗസ്​റ്റസ് സിറിളിന് നോട്ടീസ് നൽകിയത്.

അതേസമയം കേന്ദ്രസർക്കാറിനെതിരെ യു.ഡി.എഫ് വ്യാഴാഴ്​ച നടത്താനിരുന്ന സമരപരിപാടി പുതിയ പശ്ചാത്തലത്തിൽ നടക്കില്ല. വിവാദ പരാമർശത്തിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകർക്കിടയിൽ അമർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പരിപാടി നടത്തേ​െണ്ടന്ന് തീരുമാനിച്ചതെന്നാണറിയുന്നത്. കൊച്ചി മണ്ഡലത്തിൽ 15 കേന്ദ്രങ്ങളിലാണ് സമരം തീരുമാനിച്ചിരുന്നത്. ഇതിൽ കൊച്ചി നോർത്ത് ബ്ലോക്കിൽ പത്ത് കേന്ദ്രങ്ങളിലാണ് സമരം തീരുമാനിച്ചത്.

Tags:    
News Summary - Protest against the reference to the Muslim community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.