മുസ്ലിം സമുദായത്തിനെതിരായ പരാമർശത്തിൽ പ്രതിഷേധം
text_fieldsമട്ടാഞ്ചേരി: മുസ്ലിം സമുദായത്തിനെതിരെ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയർമാൻ നടത്തിയ മോശം പരാമർശത്തിൽ കൊച്ചിയിൽ പ്രതിഷേധം.
യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ അഗസ്റ്റസ് സിറിളും മറ്റൊരാളും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ച് പരാമർശമുണ്ടായത്.
സംഭാഷണം ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കൊച്ചിൻ കോളജ് ഭരണസമിതിയിലെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് യു.ഡി.എഫ് ചെയർമാെൻറ പരാമർശം .
സംഭാഷണം പുറത്തായതോടെ യു.ഡി.എഫിലും കോൺഗ്രസിലും വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കൾ പറയുന്നു.
വിഷയം മുതിർന്ന നേതാക്കളെ ധരിപ്പിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് കൊച്ചി നോർത്ത് ബ്ലോക്ക് പ്രസിഡൻറ് പി.എച്ച്. നാസർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ മറുപടി പറയാൻ അദ്ദേഹത്തോട് നിർദേശിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസേൻറഷൻ പറഞ്ഞു.
ഉത്തരവാദിത്ത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് വരാൻ പാടില്ലാത്തതാണെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ് പറഞ്ഞു. ചെയർമാൻ മാപ്പ് പറയണമെന്ന് സി.എം.പി ജില്ല സെക്രട്ടറി പി. രാജേഷ് ആവശ്യെപ്പട്ടു
അതേസമയം, ഇപ്പോൾ ഇറങ്ങിയ ശബ്്ദസന്ദേശം പഴയതാണെന്നും അതിൽ ചില പരാമർശങ്ങൾ തന്നെ മോശമായി ചിത്രീകരിക്കാൻ എഡിറ്റ് ചെയ്ത് കയറ്റിയതാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് ചെയർമാൻ അഗസ്റ്റസ് സിറിൾ പറഞ്ഞു.
ജില്ല കോൺഗ്രസ് കമ്മിറ്റി വിശദീകരണം തേടി
മട്ടാഞ്ചേരി: യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ മുസ്ലിം സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ജില്ല കോൺഗ്രസ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എയാണ് അഞ്ചുദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ അഗസ്റ്റസ് സിറിളിന് നോട്ടീസ് നൽകിയത്.
അതേസമയം കേന്ദ്രസർക്കാറിനെതിരെ യു.ഡി.എഫ് വ്യാഴാഴ്ച നടത്താനിരുന്ന സമരപരിപാടി പുതിയ പശ്ചാത്തലത്തിൽ നടക്കില്ല. വിവാദ പരാമർശത്തിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകർക്കിടയിൽ അമർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പരിപാടി നടത്തേെണ്ടന്ന് തീരുമാനിച്ചതെന്നാണറിയുന്നത്. കൊച്ചി മണ്ഡലത്തിൽ 15 കേന്ദ്രങ്ങളിലാണ് സമരം തീരുമാനിച്ചിരുന്നത്. ഇതിൽ കൊച്ചി നോർത്ത് ബ്ലോക്കിൽ പത്ത് കേന്ദ്രങ്ങളിലാണ് സമരം തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.