മഴ‘ക്കോള’ടിച്ച്​ എറണാകുളം ജില്ല

കൊ​ച്ചി: ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ മാ​നം ക​റു​ത്ത് ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നു​മൊ​പ്പ​മു​ള്ള മ​ഴ... ഇ​താ​ണ് ഏ​താ​നും ദി​വ​സ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ.

ജി​ല്ല​യി​ൽ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട​തി​നേ​ക്കാ​ൾ 21 ശ​ത​മാ​നം അ​ധി​കം മ​ഴ ഒ​ക്ടോ​ബ​റി​ലെ 15 ദി​വ​സം ല​ഭി​ച്ച​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. 179.7 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് സാ​ധാ​ര​ണ ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ 15 വ​രെ ല​ഭി​ക്കേ​ണ്ട​ത്. ഇ​ത്ത​വ​ണ ഈ ​കാ​ല‍യ​ള​വി​ൽ 218.3 ശ​ത​മാ​നം മ​ഴ​യാ​ണ് ല​ഭ്യ​മാ​യ​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കും മ​ണി​ക്കൂ​റി​ൽ 30-40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​റി​യി​പ്പ്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു.

മ​റ്റ് പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മി​ത​മാ​യ​തും ഇ​ട​ത്ത​രം രീ​തി​യി​ലു​ള്ള​തു​മാ​യ മ​ഴ​യു​മു​ണ്ടാ​യി. പ​തി​വു​പോ​ലെ ഒ​റ്റ മ​ഴ​യി​ൽ​ത​ന്നെ വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യാ​ണ് കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എം.​ജി റോ​ഡ്, എ​റ​ണാ​കു​ളം നോ​ർ​ത്ത്, സൗ​ത്ത്, പു​ല്ലേ​പ്പ​ടി അ​ര​ങ്ങ​ത്ത് റോ​ഡ്, സ്റ്റേ​ഡി​യം ലി​ങ്ക് റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്. വേ​ഗ​ത്തി​ൽ വെ​ള്ളം ക​യ​റു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന് പ​രി​സ​ര​ത്തു​ള്ള വ്യാ​പാ​രി​ക​ള​ട​ക്കം മ​ഴ ക​ന​ക്കു​മ്പോ​ൾ ഭീ​തി​യി​ലാ​ണ്. മ​ഴ​യി​ൽ വൈ​പ്പി​ൻ കു​ഴു​പ്പി​ള്ളി​യി​ൽ കാ​ർ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് മ​റി​ഞ്ഞു.

ഇ​ടി​മി​ന്ന​ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തു​ണ്ട്. മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​മു​ണ്ടാ​യാ​ൽ പൊ​ള്ള​ൽ ഏ​ൽ​ക്കു​ക​യോ കാ​ഴ്ച​യോ കേ​ൾ​വി​യോ ന​ഷ്ട​മാ​വു​ക​യോ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യോ ചെ​യ്തേ​ക്കാം. മി​ന്ന​ലേ​റ്റ​യാ​ൾ​ക്ക്​ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കാ​ൻ മ​ടി​ക്ക​രു​ത്‌. ആ​ദ്യ 30 സെ​ക്ക​ൻ​ഡ് ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള നി​മി​ഷ​ങ്ങ​ളാ​ണ്‌.

കേ​ര​ള സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ

  • ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ​ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ സു​ര​ക്ഷി​ത കെ​ട്ടി​ട​ത്തി​ലേ​ക്ക്‌ മാ​റു​ക.
  • ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക. വാ​തി​ലി​നും ജ​ന​ലി​നും അ​ടു​ത്ത് നി​ൽ​ക്കാ​തെ​യി​രി​ക്കു​ക. കെ​ട്ടി​ട​ത്തി​ന​ക​ത്തു​ത​ന്നെ ഇ​രി​ക്കു​ക​യും പ​ര​മാ​വ​ധി ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ർ​ശി​ക്കാ​തി​രി​ക്കാ​നും ശ്ര​മി​ക്കു​ക.
  • ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക.
  • ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​ലി​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല.
  • അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​ണെ​ങ്കി​ൽ തു​റ​സ്സാ​യ സ്ഥ​ല​ത്തും ടെ​റ​സി​ലും കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്ക​രു​ത്‌. വാ​ഹ​ന​ങ്ങ​ൾ മ​ര​ച്ചു​വ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്യു​ക​യു​മ​രു​ത്.
  • ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ന​ക​ത്തു​ത​ന്നെ തു​ട​രു​ക. സൈ​ക്കി​ൾ, ബൈ​ക്ക്, ട്രാ​ക്ട​ർ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​ൽ അ​ഭ​യം തേ​ട​ണം.
  • തു​ണി​ക​ൾ എ​ടു​ക്കാ​ൻ ടെ​റ​സി​ലേ​ക്കോ മു​റ്റ​ത്തേ​ക്കോ ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് പോ​ക​രു​ത്.
  • കാ​റ്റി​ൽ മ​റി​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ൾ കെ​ട്ടി​വെ​ക്കു​ക.
  • ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​ത്‌ ഒ​ഴി​വാ​ക്കു​ക. ടാ​പ്പു​ക​ളി​ൽ​നി​ന്ന് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക. പൈ​പ്പി​ലൂ​ടെ മി​ന്ന​ൽ മൂ​ല​മു​ള്ള വൈ​ദ്യു​തി പ്ര​വ​ഹി​ച്ചേ​ക്കാം.
  • ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മ്പോ​ൾ ജ​ലാ​ശ​യ​ത്തി​ൽ മീ​ൻ പി​ടി​ക്കാ​നോ കു​ളി​ക്കാ​നോ ഇ​റ​ങ്ങാ​ൻ പാ​ടി​ല്ല.
  • പ​ട്ടം പ​റ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത്‌ ടെ​റ​സി​ലോ മ​റ്റ്‌ ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ​ക്കൊ​മ്പി​ലോ ഇ​രി​ക്കു​ന്ന​ത്‌ അ​പ​ക​ട​ക​ര​മാ​ണ്‌.
  • വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തു​റ​സ്സാ​യ സ്ഥ​ല​ത്ത് ഈ ​സ​മ​യ​ത്ത് കെ​ട്ട​രു​ത്.
  • ഇ​ടി​മി​ന്ന​ലി​ൽ​നി​ന്ന് സു​ര​ക്ഷി​ത​മാ​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ൽ മി​ന്ന​ൽ​ര​ക്ഷ ചാ​ല​കം സ്ഥാ​പി​ക്കാം. വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി സ​ർ​ജ് പ്രൊ​ട്ട​ക്ട​ർ ഘ​ടി​പ്പി​ക്കാം.

ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ പെ​യ്ത മ​ഴ​യു​ടെ അ​ള​വ് (മി​ല്ലീ​മീ​റ്റ​റി​ൽ)

  • എ​റ​ണാ​കു​ളം സൗ​ത്ത്- 133
  • ആ​ലു​വ- 20
  • നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം- 36.4
  • പി​റ​വം- 18.1
  • പെ​രു​മ്പാ​വൂ​ർ- 60.0
  • ചൂ​ണ്ടി- 30
  • ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ട്- 46
  • നീ​ലീ​ശ്വ​രം- 25.5
  • പ​ള്ളു​രു​ത്തി- 96
Tags:    
News Summary - rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.