മോഷണത്തിന്​ കുറവില്ല; അടഞ്ഞുകിടക്കുന്ന വീടുകൾ മോഷ്​ടാക്കൾ ലക്ഷ്യമിടുന്നു

കൊ​ച്ചി: നാ​ട്ടി​ലെ പ​ല​വീ​ടു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ജോ​ലി ആ​വ​ശ‍്യ​ത്തി​ന്​ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യ​വ​ർ, വി​ദേ​ശ​ത്ത് പോ​യ​വ​ർ, യാ​ത്ര​പോ​യ​വ​ർ... ഇ​ങ്ങ​നെ നി​ര​വ​ധി​യാ​ളു​ക​ളു​ടെ വീ​ടു​ക​ൾ ദി​വ​സ​ങ്ങ​ളോ​ളം അ​ട​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ട്. ഇ​ത്​ മു​ത​ലെ​ടു​ത്ത് മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ന്ന സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

പ്ര​വ​ർ​ത്ത​നം നി​ല​ച്ച വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മ​ട​ക്കം മോ​ഷ​ണം അ​ര​ങ്ങേ​റു​ന്നു. തൃ​ക്കാ​ക്ക​ര​യി​ലു​ണ്ടാ​യ മോ​ഷ​ണ​ത്തി​ൽ അ​ഞ്ചു​പ​വ​നും 15,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. മ​ട്ടാ​ഞ്ചേ​രി​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന ഹോ​ട്ട​ലി​ൽ​നി​ന്ന് 14 ടി.​വി​ക​ളും പൈ​പ്പ് ഫി​റ്റി​ങ്സും മോ​ഷ്ടി​ച്ച കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​വു​മു​ണ്ട്. കാ​ക്ക​നാ​ട് പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ​നി​ന്ന്​ എ.​സി​യും ചെ​മ്പു​ക​മ്പി​ക​ൾ മോ​ഷ​ണം പോ​യി, വീ​ട് കു​ത്തി​ത്തു​റ​ന്ന് ലാ​പ്ടോ​പ്, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടു എ​ന്നി​ങ്ങ​നെ​യും കേ​സു​ക​ളു​ണ്ട്. ഇ​തി​ൽ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പൊ​ലീ​സ് ന​ട​ത്തു​ന്ന​ത്.

ഗു​ണ്ടാ​പ​ശ്ചാ​ത്ത​ല​മു​ള്ള മോ​ഷ്ടാ​ക്ക​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ചേ​ലാ​മ​റ്റ​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ ക​യ​റി സ്വ​ർ​ണം മോ​ഷ്ടി​ച്ച മോ​ഷ്ടാ​ക്ക​ളെ പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ യാ​ത്ര​ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​ഞ്ഞ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​വ​രാ​ണ് കു​ടു​ങ്ങി​യ​ത്. പ​ക​ല്‍ ബൈ​ക്കി​ല്‍ ക​റ​ങ്ങി പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ള്‍ ക​ണ്ടു​വെ​ക്കും. തു​ട​ര്‍ന്ന് രാ​ത്രി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ്​ ഇ​വ​രു​ടെ രീ​തി.

പൂ​ട്ട് കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലു​മൊ​ക്കെ മോ​ഷ​ണം സ​മീ​പ​കാ​ല​ത്ത് ന​ട​ന്നി​ട്ടു​ണ്ട്. പൊ​യ്​​ക്കാ​ട്ടു​ശ്ശേ​രി​യി​ലെ ചാ​പ്പ​ലി​നോ​ട് ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വ​സ്തു​വ​ക​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു. താ​ഴ്​ ത​ക​ർ​ത്ത് വാ​തി​ലു​ക​ൾ ക​മ്പി​പ്പാ​ര​കൊ​ണ്ട്​ തി​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. വാ​തി​ൽ പാ​ളി​ക​ൾ കു​ത്തി​ത്തു​റ​ക്കാ​ൻ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​ന്നി​ല​ധി​കം പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു.

പ​ണ​വും സ്വ​ർ​ണ​വും മാ​ത്ര​മ​ല്ല, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും കേ​ബി​ളു​ക​ളും ചെ​മ്പ് ക​മ്പി​ക​ളു​മ​ട​ക്കം മോ​ഷ്ടി​ക്ക​പ്പെ​ടു​ന്നു. എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ വാ​ട്ട​ർ മീ​റ്റ​റു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​ര​ൻ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി. നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന് പൈ​പ്പ് മു​റി​ച്ചെ​ടു​ത്ത്​ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​റ​ത്തു​ള്ള കേ​ബി​ളു​ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​വും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ന​ഗ​ര​മ​ധ്യ​ത്തി​ൽ​നി​ന്ന​ട​ക്കം വാ​ഹ​ന​ങ്ങ​ളും മോ​ഷ​ണം പോ​കു​ന്നു. കു​മ്പ​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ് നെ​ട്ടൂ​രി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന സ്‌​കൂ​ട്ട​ർ മോ​ഷ്ടി​ച്ച പ്ര​തി അ​റ​സ്റ്റി​ലാ​യി​രു​ന്നു. 

ശ്ര​ദ്ധി​ക്കാം

1. ഒ​ന്നി​ല​ധി​കം ദി​വ​സം വീ​ടു​പൂ​ട്ടി പോ​കു​ന്ന​വ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്ക​ണം

2. കൂ​ടു​ത​ലാ​യു​ള്ള പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ബാ​ങ്ക് ലോ​ക്ക​റി​ലേ​ക്ക്​ മാ​റ്റു​ക

3. റെ​സി​ഡ​ന്‍റ്​​സ് അ​സോ​സി​യേ​ഷ​നു​ക​ൾ പ്ര​ത്യേ​ക വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ൾ നി​ർ​മി​ച്ച് അ​സ്വാ​ഭാ​വി​ക സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​മ്പോ​ൾ വി​വ​രം കൈ​മാ​റു​ക

4. രാ​ത്രി വീ​ട്ടി​ൽ കാ​ളി​ങ് ബെ​ൽ അ​ടി​ച്ചാ​ൽ ഉ​ട​ൻ വാ​തി​ൽ തു​റ​ക്കാ​തെ വ്യ​ക്തി​യെ തി​രി​ച്ച​റി​ഞ്ഞ​ശേ​ഷം മാ​ത്രം തു​റ​ക്കു​ക

5. രാ​ത്രി വീ​ടി​ന്റെ പു​റ​ത്ത് പൈ​പ്പി​ൽ​നി​ന്നോ മ​റ്റോ വെ​ള്ളം ഒ​ഴു​കു​ന്ന​തി​ന്‍റെ ശ​ബ്ദ​മോ മ​റ്റു പ്ര​ത്യേ​ക ശ​ബ്ദ​മോ കേ​ട്ടാ​ൽ വി​വ​രം അ​ടു​ത്തു​ള്ള​വ​രെ ഫോ​ൺ​വ​ഴി അ​റി​യി​ക്കു​ക

6. പൂ​ട്ടു​പൊ​ളി​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളാ​യ കോ​ടാ​ലി, വാ​ക്ക​ത്തി തു​ട​ങ്ങി​യ​വ വീ​ടി​ന് പു​റ​ത്ത്​ വെ​ക്കാ​തി​രി​ക്കു​ക

7. അ​സ്വാ​ഭാ​വി​ക സം​ഭ​വ​ങ്ങ​ൾ ഉ​ട​ൻ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക

8. സി.​സി ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച വീ​ടു​ക​ൾ രാ​ത്രി റെ​ക്കോ​ഡി​ങ് മോ​ഡി​ലാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക

Tags:    
News Summary - robbery; Foreclosed homes Thieves lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.