കൊച്ചി: എറണാകുളം മാർക്കറ്റ് അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായ പ്രവർത്തനങ്ങൾ ആറുമാസം പിന്നിടുന്നു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലാണ് പദ്ധതി. അണ്ടർഗ്രൗണ്ട് പാർക്കിങ്ങിനുവേണ്ടിയുള്ള പണികൾ പുരോഗമിക്കുകയാണ്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) ഭാഗമായി മാർക്കറ്റും അനുബന്ധ സംവിധാനങ്ങളും ഒരുക്കാൻ നൂറുകോടിയോളം രൂപയാണ് ചെലവഴിക്കുക. നാലുനിലകളായി ഒരുങ്ങുന്ന ഈ കെട്ടിടത്തിന് 2,15000 ചതുരശ്ര അടിയാണുള്ളത്.
കെട്ടിടത്തിൽ 213 കടമുറികളും, 150ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. മാലിന്യശേഖരണ സംസ്കരണം, ജലവിതരണം, മഴവെള്ള സംഭരണി, സൗരോർജ സംവിധാനം, അഗ്നിശമന സംവിധാനം, സി.സി.ടി.വി കാമറകൾ എന്നിവയും സ്ഥാപിക്കും. 75 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2024 ഫെബ്രുവരിയോടെ പദ്ധതി പൂർത്തിയാകുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.