പനങ്ങാട്: വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ വിലസുകയും ജനങ്ങൾ ഭയപ്പാടിലായിട്ടും നടപടിയെടുക്കാൻ തയ്യാറാകാതെ കുമ്പളം പഞ്ചായത്ത്.തെരുവ് നായകൾക്ക് വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങി പഞ്ചായത്ത് നടപ്പിലാക്കേണ്ട പദ്ധതിയിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
രാത്രി കൂട്ടമായി എത്തുന്ന ഇവ കാൽനടയാത്രികർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. വീടുകളിൽ വളർത്തുന്ന ആട്, കോഴി എന്നിവയെ അക്രമിക്കുകയും കടിച്ച് കീറി കൊല്ലുന്നതും പതിവാണ്. കഴിഞ്ഞ ദിവസം പനങ്ങാട് കാൽനടയാത്രക്കാരിയായ യുവതിയെ നായകൾ ആക്രമിച്ചിരുന്നു . മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്തതും ശല്യം വർധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
മറ്റിടങ്ങളിൽ നിന്ന് വന്ധ്യംകരിക്കാൻ കൊണ്ടുവരുന്ന നായകളെ ഉൾപ്പെടെ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ തള്ളുന്നതായും നാട്ടുകാർ പറയുന്നു. തെരുവ്നായകളെ സംരക്ഷിക്കാൻ അതാത് തദ്ദേശ സ്ഥാപനങ്ങൾ ഷെൽട്ടർ ഒരുക്കണമെന്ന സർക്കാർ പദ്ധതിയുണ്ടെങ്കിലും അത് നടപ്പിലാക്കാനും അധികൃതർ തയ്യാറാകുന്നില്ലെന്നുള്ള ആക്ഷേപവും ശക്തമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.