കൊച്ചി: ജില്ലയിൽ രൂക്ഷമായ തെരുവുനായ് ശല്യം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളും മൃഗസംക്ഷണ വകുപ്പും കൈകോർക്കുന്നു. തെരുവുനായ്ക്കളുടെ ആക്രമണവും അതുമൂലമുള്ള അപകടങ്ങളും വ്യാപകമായതോടെയാണ് നിയന്ത്രണങ്ങൾക്കായി അധികൃതർ കൈകോർക്കുന്നത്. ജില്ലയിൽ ആറുമാസത്തിനിടെ 10,000 പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്ക്. ഇത് സംബന്ധിച്ചും തെരുവുനായ്ക്കളുടെ നിയന്ത്രണവും പുനരധിവാസവും പാളുന്നതിനെക്കുറിച്ചും ജൂൺ 14ന് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. എ.ബി.സി കേന്ദ്രങ്ങളുടെ അഭാവവും വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുക, പേവിഷബാധ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അനിമല്‍ ബര്‍ത്ത് കണ്ട്രോളര് (എ.ബി.സി) പദ്ധതിയുടെ ഭാഗമായി രണ്ട് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. മുളന്തുരുത്തിയിൽ കേന്ദ്രം കഴിഞ്ഞദിവസം പ്രവർത്തനം ആരംഭിച്ചു. കോലഞ്ചേരിയിലെ എ.ബി.സി കേന്ദ്രം 24ന് തുടങ്ങും. ജില്ലയിൽ ഈ വർഷം മൂന്നു കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.