എം.എ. ബേബി

ഇടതുപക്ഷത്തിന്‍റെ നിലപാടുകളും വിമർശിക്കപ്പെടാം -എം.എ. ബേബി

കാക്കനാട്: ആരോഗ്യകരമായ വിമർശനം ഉന്നയിക്കാൻ പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും രാഷ്ട്രീയ രംഗത്തുള്ളവരുമെല്ലാം നിരന്തരം സന്നദ്ധരായിരിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കാക്കനാട് കേരള മീഡിയ അക്കാദമിയിൽ പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്‍റെ ആറാമത് എൻ.എൻ. സത്യവ്രതൻ അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, 'മാതൃഭൂമി' മുൻ ഡെപ്യൂട്ടി എഡിറ്റർ എൻ. ബാലകൃഷ്ണൻ, ട്രസ്റ്റി എൻ.എൻ. സുഗുണപാലൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. കെ. രാജഗോപാൽ എന്നിവർ സംബന്ധിച്ചു.

ജേണലിസം കമ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ സി.എസ്. ശിഷ്യാധീന, പബ്ലിക് റിലേഷൻ ആൻഡ് അഡ്വർടൈസിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഉമാ നാരായണൻ, ടെലിവിഷൻ ജേണലിസത്തിൽ ഒന്നാം റാങ്ക് നേടിയ വി. വിജയലക്ഷ്മി എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.

Tags:    
News Summary - The positions of the left Can be criticized MA baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.