വാടകക്ക് എടുത്ത കാർ പണയം വെച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

മ​ട്ടാ​ഞ്ചേ​രി: ഒ​രു ദി​വ​സ​ത്തെ വാ​ട​ക​ക്കെ​ന്ന് പ​റ​ഞ്ഞ് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ കാ​ർ വാ​ങ്ങി​യ​ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ പ​ണ​യം​വെ​ച്ച് അ​മി​ത​ലാ​ഭം കൈ​ക്ക​ലാ​ക്കി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് ഗൂ​ഡ​ലൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പി. ​ശി​വ​നാ​ണ്​ (53) ഇ​ൻ​സ്പെ​ക്ട​ർ പി.​കെ സാ​ബു​വി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്നാ​ട് ദി​ണ്ടി​ക്ക​ൽ നീ​ല​മ​ലൈ​ക്കോ​ട്ട സ്വ​ദേ​ശി ബാ​ല​മു​രു​ക​ൻ(40), ദി​ണ്ടി​ക്ക​ൽ തീ​പ്പ​ച്ചി അ​മ്മ​ൻ​കോ​വി​ൽ സ്വ​ദേ​ശി ശ​ര​വ​ണ കു​മാ​ർ(39) എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഘം ത​മി​ഴ്നാ​ട്ടി​ൽ കൊ​ല​പാ​ത​ക, പി​ടി​ച്ചു​പ​റി, ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ്ണ​ർ വി.​ജി. ര​വീ​ന്ദ്ര​നാ​ഥി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Three arrested for mortgaging rented car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.