കൊച്ചി: രണ്ടിടങ്ങളിൽ നടന്ന പരിശോധനയിൽ വിൽപനക്കെത്തിച്ച മയക്കുമരുന്നുമായി അസം സ്വദേശികളടക്കം മൂന്ന് പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. കമീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമീഷണർ കെ.എസ്. സുദർശന്റെ നിർദേശപ്രകാരം നാർകോടിക് സെൽ എ.സി.പി കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം കളമശ്ശേരി പത്തടിപ്പാലം ഇല്ലിക്കൽ റെസിഡൻസിയിൽ നടത്തിയ പരിശോധനയിലാണ് 22.91 ഗ്രാം ബ്രൗൺഷുഗറും 87.32 ഗ്രാം കഞ്ചാവുമായി അസം ബാർപെട്ട സ്വദേശികളായ മിറാജുൽ ഹഖ്(28), അമീർ ഹമജ അലി(30) എന്നിവരെ പിടികൂടിയത്.
മിറാജുൽ ഹഖ് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയും അന്തർസംസ്ഥാന തൊഴിലാളികൾക്കിടിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയുമാണെന്ന് പൊലീസ് പറഞ്ഞു. ഇടക്കൊച്ചി ഭാഗത്ത് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 2.52 ഗ്രാം എം.ഡി.എം.എയുമായി ഇടക്കൊച്ചി ആനമൂട്ടിൽ വീട്ടിൽ മനിൽകുമാർ(22) പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.