ഫാ​രി​ഷ്,  നി​സ്താ​ഫി​ർ 

രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍

കൊ​ച്ചി: ക​ലൂ​രി​ലു​ള്ള ലോ​ഡ്ജി​ല്‍നി​ന്ന്​ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ത​പ​റ​മ്പ് വൈ​പ്പി​ന്‍പാ​ട​ത്ത് വീ​ട്ടി​ൽ ഫാ​രി​ഷ് (35), കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ഴ​വ​ത്തി​ക്ക​ട​വ് വ​ള​പ്പി​ൻ കാ​ട്ടി​ൽ വീ​ട്ടി​ൽ നി​സ്താ​ഫി​ർ (28) എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി സി​റ്റി ഡാ​ന്‍സാ​ഫും എ​റ​ണാ​കു​ളം നോ​ര്‍ത്ത് പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് ഗ്രാം ​എം.​ഡി.​എം.​എ, മൂ​ന്ന് ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

ഗ​ള്‍ഫി​ല്‍നി​ന്ന്​ ലീ​വി​നെ​ത്തി​യ ഫാ​രി​ഷ് നാ​ട്ടി​ൽ ബി​സി​ന​സ് ചെ​യ്യു​ന്ന സു​ഹൃ​ത്താ​യ നി​സ്താ​ഫി​റു​മൊ​ത്ത് കൊ​ച്ചി​യി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​താ​ണ്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നി​സ്താ​ഫി​റി​ന് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​യ​ക്കു​മ​രു​ന്ന്, പോ​ക്‌​സോ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ. ​സേ​തു​രാ​മ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ൽ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ർ​കോ​ട്ടി​ക് അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം നോ​ര്‍ത്ത് പൊ​ലീ​സും ഡാ​ന്‍സാ​ഫും ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Youth arrested with chemical intoxicants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.