അങ്കമാലി: ദേശീയപാത അങ്കമാലി കരയാംപറമ്പ് സിഗ്നൽ കവലയിൽ വീണ്ടും അപകടം. മാലി സ്വദേശികളായ വിനോദസഞ്ചാരികളുടെ വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു അപകടം.
തൃശൂർ മൃഗശാല സന്ദർശിച്ച് എറണാകുളത്തെ ഹോട്ടലിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അതിവേഗം സഞ്ചരിക്കുകയായിരുന്ന വാൻ കരയാംപറമ്പിലെ സിഗ്നൽ കണ്ടതോടെ ബ്രേക്കിട്ടതോടെയാണ് നിയന്ത്രണംവിട്ട് ട്രാക്കിൽ ഇടിച്ചുകയറി മറിഞ്ഞത്.
പരുക്കേറ്റവരെ നാട്ടുകാരെത്തി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറിലേറെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അങ്കമാലി പൊലീസിന്റെ എക്സ്കവേറ്ററെത്തിച്ചാണ് അപകടത്തിൽപ്പെട്ട വാഹനം റോഡിൽനിന്ന് നീക്കിയത്.
ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്ത് ട്രിച്ചി സ്വദേശികൾ സഞ്ചരിച്ച മിനി ബസും അപകടത്തിൽപ്പെടുകയുണ്ടായി. അന്ന് 15 ഓളം പേർക്കാണ് പരിക്കേറ്റത്. മുന്നറിയിപ്പില്ലാതെ അതിവേഗം മറികടന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇടത്തോട്ട് നീക്കിയതോടെയാണ് നിയന്ത്രണംവിട്ട ബസ് മറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.