മൂവാറ്റുപുഴ: നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമായ വളക്കുഴി ഡംപിങ് യാർഡിൽ തീപിടിത്തം പതിവായതോടെ സ്ഥിരം അഗ്നിരക്ഷ സംവിധാനം സ്ഥാപിക്കുന്നു. തുടർച്ചയായി ഇവിടെ തീപിടിത്തം ഉണ്ടാകുകയും പുകയും മറ്റും ഉയർന്ന് പരിസരവാസികൾക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായതിനിടെയാണ് നഗരസഭയുടെ തീരുമാനം.
മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പും സർക്കുലർ പുറത്തിറക്കിയിരുന്നു. 5.2 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനായി തയാറാക്കിയത്. തീ പടർന്നാൽ ഉടൻ അണക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കുക. അഗ്നിരക്ഷ സേന സ്ഥലത്ത് എത്തുന്നതിനു മുമ്പുതന്നെ തീയണക്കാനുള്ള നടപടി ആരംഭിക്കാൻ ഇതിലൂടെ സാധിക്കും. അഗ്നിരക്ഷ ഉദ്യോഗസ്ഥരിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് സംവിധാനങ്ങൾ ഒരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.