മൂവാറ്റുപുഴ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സ്ഥിരം അഗ്നിരക്ഷ സംവിധാനം
text_fieldsമൂവാറ്റുപുഴ: നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമായ വളക്കുഴി ഡംപിങ് യാർഡിൽ തീപിടിത്തം പതിവായതോടെ സ്ഥിരം അഗ്നിരക്ഷ സംവിധാനം സ്ഥാപിക്കുന്നു. തുടർച്ചയായി ഇവിടെ തീപിടിത്തം ഉണ്ടാകുകയും പുകയും മറ്റും ഉയർന്ന് പരിസരവാസികൾക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായതിനിടെയാണ് നഗരസഭയുടെ തീരുമാനം.
മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പും സർക്കുലർ പുറത്തിറക്കിയിരുന്നു. 5.2 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനായി തയാറാക്കിയത്. തീ പടർന്നാൽ ഉടൻ അണക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കുക. അഗ്നിരക്ഷ സേന സ്ഥലത്ത് എത്തുന്നതിനു മുമ്പുതന്നെ തീയണക്കാനുള്ള നടപടി ആരംഭിക്കാൻ ഇതിലൂടെ സാധിക്കും. അഗ്നിരക്ഷ ഉദ്യോഗസ്ഥരിൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് സംവിധാനങ്ങൾ ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.