നെട്ടൂർ ഫഹദ്​ വധം: കത്തി കളമശ്ശേരിയിൽനിന്ന് കണ്ടെത്തി

നെ​ട്ടൂ​ർ: ല​ഹ​രി സം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി നെ​ട്ടൂ​ർ സ്വ​ദേ​ശി ഫ​ഹ​ദ് (19) മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച ക​ത്തി പൊ​ലീ​സ് ക​ണ്ടെ​ത്തി.

പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​ർ വാ​ട​ക​ക്ക്​ താ​മ​സി​ച്ച ക​ള​മ​ശ്ശേ​രി പ​ള്ളി​ലാം​ക​ര​യി​ലെ സ്വ​കാ​ര്യ ഫ്ലാ​റ്റി​ൽ പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​ന​വും ക​ത്തി​യും ക​ണ്ടെ​ത്തി​യ​ത്. പ്ര​ധാ​ന പ്ര​തി​ക​ളാ​യ ആ​ല​പ്പു​ഴ ക​ല​വൂ​ർ ല​ക്ഷ്മി നി​വാ​സി​ൽ നി​ധി​ൻ (24), ആ​ല​പ്പു​ഴ പാ​തി​ര​പ്പി​ള്ളി കീ​ഴോ​ത്ത് ജെ​യ്സ​ൺ (25) എ​ന്നി​വ​രെ​യാ​ണ് വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ഇ​രു​വ​രും അ​ഞ്ച് മാ​സ​ത്തോ​ള​മാ​യി ഒ​രു സ്ത്രീ​യോ​ടൊ​പ്പ​മാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ൾ ഇ​വി​ടെ​നി​ന്ന്​ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തി​െൻറ തെ​ളി​വു​ക​ളും പൊ​ലീ​സി​ന് ല​ഭി​ച്ചു.

കൊ​ല​ക്കു​ശേ​ഷം തോ​ഷി​ബ ഹി​ദാ​യ​ത്ത് ന​ഗ​റി​ന​ടു​ത്ത് ഉ​പേ​ക്ഷി​ച്ച സ്കൂ​ട്ട​റി​ൽ​നി​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​െൻറ പി​ൻ​സീ​റ്റി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച ബാ​ഗി​ൽ​നി​ന്നാ​ണ് ക​ത്തി ല​ഭി​ച്ച​ത്. 750 ഗ്രാം ​ക​ഞ്ചാ​വ്, ക​ഞ്ചാ​വ് പാ​ക്ക് ചെ​യ്ത് വി​ൽ​ക്കാ​നു​ള്ള ക​വ​റു​ക​ൾ, മ​റ്റൊ​രു ക​ത്തി, ല​ഹ​രി ഗു​ളി​ക​ക​ൾ എ​ന്നി​വ​യും ഇ​തി​നൊ​പ്പം സൂ​ക്ഷി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്‌​ച രാ​ത്രി നെ​ട്ടൂ​ർ ഐ.​എ​ൻ.​ടി.​യു.​സി ജ​ങ്‌​ഷ​നി​ൽ ​െവ​ച്ചാ​ണ്‌ വെ​ളി​പ്പ​റ​മ്പി​ൽ ഹു​സൈ​െൻറ മ​ക​ൻ ഫ​ഹ​ദി​ന്‌‌ കു​ത്തേ​റ്റ​ത്‌. പി​റ്റേ​ന്ന്‌ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

ക​ഞ്ചാ​വ്‌ വി​ൽ​പ​ന സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ്‌ ഫ​ഹ​ദി​ന്‌ കു​ത്തേ​റ്റ​ത്‌.

കൊ​ല​ക്കു​ശേ​ഷം പ്ര​തി​ക​ൾ ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ടി​ന്‌ സ​മീ​പ​ത്തെ കാ​ട്ടി​ലും ക​ള​മ​ശ്ശേ​രി, മ​ര​ടി​ലെ ചി​ല​യി​ട​ങ്ങ​ളി​ലു​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

കേ​സി​ൽ ഇ​തു​വ​രെ 14 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. കേ​സി​െൻറ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ന​ന്ത​ലാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​ത്.

Tags:    
News Summary - Nettur Fahad murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.