നെട്ടൂർ ഫഹദ് വധം: കത്തി കളമശ്ശേരിയിൽനിന്ന് കണ്ടെത്തി
text_fieldsനെട്ടൂർ: ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി നെട്ടൂർ സ്വദേശി ഫഹദ് (19) മരിച്ച സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി.
പ്രതികളായ രണ്ടുപേർ വാടകക്ക് താമസിച്ച കളമശ്ശേരി പള്ളിലാംകരയിലെ സ്വകാര്യ ഫ്ലാറ്റിൽ പൊലീസ് വെള്ളിയാഴ്ച തെളിവെടുപ്പിന് എത്തിയപ്പോഴാണ് വാഹനവും കത്തിയും കണ്ടെത്തിയത്. പ്രധാന പ്രതികളായ ആലപ്പുഴ കലവൂർ ലക്ഷ്മി നിവാസിൽ നിധിൻ (24), ആലപ്പുഴ പാതിരപ്പിള്ളി കീഴോത്ത് ജെയ്സൺ (25) എന്നിവരെയാണ് വൻ പൊലീസ് സന്നാഹത്തോടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇരുവരും അഞ്ച് മാസത്തോളമായി ഒരു സ്ത്രീയോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. പ്രതികൾ ഇവിടെനിന്ന് കഞ്ചാവ് വിൽപന നടത്തിയിരുന്നതിെൻറ തെളിവുകളും പൊലീസിന് ലഭിച്ചു.
കൊലക്കുശേഷം തോഷിബ ഹിദായത്ത് നഗറിനടുത്ത് ഉപേക്ഷിച്ച സ്കൂട്ടറിൽനിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. വാഹനത്തിെൻറ പിൻസീറ്റിനടിയിൽ സൂക്ഷിച്ച ബാഗിൽനിന്നാണ് കത്തി ലഭിച്ചത്. 750 ഗ്രാം കഞ്ചാവ്, കഞ്ചാവ് പാക്ക് ചെയ്ത് വിൽക്കാനുള്ള കവറുകൾ, മറ്റൊരു കത്തി, ലഹരി ഗുളികകൾ എന്നിവയും ഇതിനൊപ്പം സൂക്ഷിച്ചിരുന്നു.
ഞായറാഴ്ച രാത്രി നെട്ടൂർ ഐ.എൻ.ടി.യു.സി ജങ്ഷനിൽ െവച്ചാണ് വെളിപ്പറമ്പിൽ ഹുസൈെൻറ മകൻ ഫഹദിന് കുത്തേറ്റത്. പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു.
കഞ്ചാവ് വിൽപന സംഘങ്ങളുടെ കുടിപ്പകയെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഫഹദിന് കുത്തേറ്റത്.
കൊലക്കുശേഷം പ്രതികൾ ഉദയംപേരൂർ കണ്ടനാടിന് സമീപത്തെ കാട്ടിലും കളമശ്ശേരി, മരടിലെ ചിലയിടങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു.
കേസിൽ ഇതുവരെ 14 പേരെയാണ് പിടികൂടിയിട്ടുള്ളത്. കേസിെൻറ അന്വേഷണ ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ അനന്തലാലിെൻറ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.